ഡാലസ് കൗണ്ടിയില്‍ ചൂടേറ്റ് സ്ത്രീ മരിച്ചു

ഡാലസ് : ഈ സമ്മര്‍ സീസണില്‍ സൂര്യതാപമേറ്റുള്ള ആദ്യ മരണം ഡാലസ് കൗണ്ടിയില്‍ റിപ്പോര്‍ട്ട് ചെയ്തു. 66 വയസ്സുള്ള ഒരു സ്ത്രീയാണ് മരിച്ചതെന്നും, വിശദവിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും കൗണ്ടി അധികൃതര്‍ പറഞ്ഞു.

ഈ സീസണില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണ് പ്രതീക്ഷിക്കുന്നത്, ഇതിനെ നേരിടാന്‍ എല്ലാവരും തയാറായിരിക്കണം. സൂര്യാഘാതം മൂലമുള്ള മരണം ഒഴിവാക്കുന്നതിന് ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കണം താപനില ഉയര്‍ന്നിരിക്കുമ്പോള്‍ പുറത്തു പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

സിഡിസിയുടെ നിര്‍ദേശമനുസരിച്ച് വീടിനകത്തു കൂടുതല്‍ സമയം ചിലവഴിക്കണമെന്നും, ധാരാളം വെള്ളം കുടിക്കണമെന്നും, അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യര്‍ഥിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് സിഡിസി വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും വ്യക്തമാക്കി.

 

Leave Comment