പോലീസ് ഉദ്യോഗസ്ഥയെ വെടിവച്ച അക്രമി പോലീസിന്റെ വെടിയേറ്റു മരിച്ചു

ഹൂസ്റ്റണ്‍: മിസൗറി സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ പൊലീസ് ഉദ്യോഗസ്ഥയെ വെടിവച്ച അക്രമി പൊലീസിന്റെ വെടിയേറ്റു മരിച്ചു.

ടെക്സാക്കോ ഗ്യാസ് സ്റ്റേഷന് മുന്നില്‍ വച്ച് മോഷണം പോയ ഒരു വാഹനം പോലീസ് കണ്ടു. പൊലീസിനെ കണ്ടതോടെ കാറിലൂണ്ടായിരുന്ന യുവാവ് വാഹനം നിര്‍ത്താതെ ഓടിച്ചു പോയി. വാഹനത്തെ പിന്തുടര്‍ന്ന പോലീസ് വാഹനം തടഞ്ഞു. വാഹനത്തില്‍ നിന്നിറങ്ങിയ യുവാവ് പോലീസിനു നേരെ നിറയൊഴിച്ച ശേഷം ഓടി രക്ഷപ്പെട്ടു.

Picture2

പോലീസ് ഉദ്യോഗസ്ഥയുടെ കാലിലും മുഖത്തും വേടിയേറ്റു. ഇവരെ ഉടനെ ആശുപത്രിയിലേക്കു മാറ്റി. ഇതിനിടെ കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തി അക്രമിക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചു. വിന്റര്‍ ബ്രെയര്‍ ഡ്രൈവിലെ ഒരു വീടിനു പിന്നീല്‍ നിന്ന് അക്രമിയെ പിടികൂടി.

പോലീസിനു നേരെ വീണ്ടും വെടിവച്ച അക്രമിക്കുനേരെ നാലു പൊലീസുകര്‍ ഒരുമിച്ച് നിറയൊഴിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് ഓട്ടോമാറ്റക് പിസ്റ്റളുകള്‍ അക്രമിയുടെ പക്കല്‍ നിന്നും കണ്ടെടുത്തു.

Leave Comment