കൊലകേസ് പ്രതിയുടെ ആക്രമണത്തില്‍ കറക്ഷന്‍ ഓഫിസര്‍ കൊല്ലപ്പെട്ടു

ഒക്ലഹോമ: ഒക്ലഹോമ ജയിലിലെ കറക്ഷന്‍ ഓഫിസര്‍ കൊലകേസ് പ്രതിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ജയില്‍ അധികൃതര്‍ അറിയിച്ചു. ഡേവിസ് കറക്ഷണല്‍ ഫെസിലിറ്റിയില്‍ ഞായറാഴ്ച നടന്ന ആക്രമണത്തില്‍ ഓഫിസര്‍ അലന്‍ ജെ. ഹെര്‍ഷ്ബര്‍ഗറാണ് കൊല്ലപ്പെട്ടത്. ജയിലില്‍ കഴിഞ്ഞിരുന്ന കൊലകേസ് പ്രതി മാരകായുധം ഉപയോഗിച്ചു പുറകില്‍ നിന്നും ഒഫിസറെ ആക്രമിക്കുകയായിരുന്നു.

Picture249 വയസ്സുള്ള പ്രതി ഗ്രിഗറി തോംപ്‌സനെ ഇതിനെ തുടര്‍ന്ന് പ്രത്യേക സെല്ലിലേക്കു മാറ്റി. തോംപ്‌സണ്‍ 2003 ല്‍ നടന്ന കൊലപാതക കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ കറക്ഷനര്‍ ഫെസിലിറ്റി കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള സ്ഥമാണ്.

ഒക്ലഹോമ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫിസ് സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Leave Comment