വാഹന പരിശോധനയ്ക്കിടെ പോലീസ് ഓഫിസര്‍ വെടിയേറ്റ് മരിച്ചു

ഇന്‍ഡ്യാന: ഇന്‍ഡ്യാനയില്‍ വാഹന പരിശോധനയ്ക്കിടെ പോലീസ് ഓഫിസര്‍ വെടിയേറ്റു മരിച്ചതായി സ്റ്റേറ്റ് പൊലീസ് സര്‍ജന്റ് അറിയിച്ചു. മിലിട്ടറിയില്‍ 5 വര്‍ഷത്തെ സേവനത്തിനുശേഷം എല്‍വുഡ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പതിനൊന്നു മാസം മുന്‍പാണ് 24 വയസ്സുള്ള നോഹ ജോലിക്ക് ചേര്‍ന്നത്.

സംശയം തോന്നിയ വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതിനിടെ കാറിലെ യാത്രക്കാരനായ 24 വയസ്സുള്ള യുവാവ് കാറില്‍ നിന്നിറങ്ങി ഓഫിസര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെടിവയ്പ്പിനുശേഷം കാറില്‍ കയറി സ്ഥലം വിട്ട പ്രതിയെ പൊലീസ് പിന്തുടര്‍ന്നാണ് പിടികൂടിയത്. ഇയാള്‍ക്കെതിരെ വിവധ വകുപ്പുകള്‍ ചേര്‍ത്തു കേസെടുത്തു.

Leave Comment