വാഷിംഗ്ടണ്‍ ഡി.സി.: വെള്ളിയാഴ്ച ഒരു മുസ്ലീം യുവാവ് കൂടി കൊല്ലപ്പെട്ടതോടെ ന്യൂമെക്‌സിക്കോയില്‍ സമീപകാലത്തു കൊല്ലപ്പെടുന്നവരുടെ എണ്ണം നാലായി.

മുസ്ലീം സമുദായത്തെ ലക്ഷ്യം വെച്ചു നടത്തുന്ന ഈ കൊലപാതകങ്ങളെ അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ അപലപിക്കുകയും, മുസ്ലീം സമുദായത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നതായി ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു.

ഈ സംഭവങ്ങളെകുറിച്ചു വിശദ അന്വേഷണങ്ങള്‍ക്ക് ബൈഡന്‍ ഉത്തരവിട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും, അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായും, അമേരിക്കന്‍ മണ്ണില്‍ ഇത്തരം അക്രമണങ്ങള്‍ക്ക് യാതൊരു സ്ഥാനവും ഇല്ലെന്നും ബൈഡന്‍ ട്വിറ്ററില്‍ അറിയിച്ചു.

വെള്ളിയാഴ്ച കൊല്ലപ്പെട്ട യുവാവ് മുസ്ലീം സമുദായത്തിലെ എല്ലാവരാലും ബഹുമാനിക്കപ്പെടുകയും, ആദരിക്കപ്പെടുകയും ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തകനാണ്.

കൊല്ലപ്പെട്ട മറ്റു മൂന്നുപേരില്‍ രണ്ടാള്‍ ഒരേ മോസ്‌കില്‍ അംഗങ്ങളാണ്. മുസ്ലീം സമുദായ്‌തെ മാത്രം ലക്ഷ്യം വെച്ചു നടത്തുന്ന അക്രമണങ്ങളാണ് ഇതെന്ന് പോലീസ് പറഞ്ഞു. നാലു കൊലപാതകങ്ങളും നടന്നതു ന്യൂമെക്‌സിക്കോയിലെ ഒരു പ്രധാനസിറ്റിയായ അല്‍ബു ക്വര്‍ക്കിലാണ്.

നാലു കൊലപാതകങ്ങളും സിറ്റിയിലെ മുസ്ലീമുകളെ പ്രകോപിപ്പിച്ചിരിക്കുകയാണെന്നും, ഇത് താങ്ങാവുന്നതിലേറെയാണെന്നും ന്യൂമെക്‌സിക്കൊ ഗവര്‍ണ്ണര്‍ മിഷേല്‍ ലുജന്‍ ഗ്രിഷം പറഞ്ഞു.

Leave Comment