ട്രക്കി (കലിഫോര്‍ണിയ) : ശനിയാഴ്ച രാവിലെ ട്രിക്കിയിലെ പ്രൊസര്‍ ഹൗസ്‌ഹോള്‍ഡ് ക്യാംപ് ഗ്രൗണ്ടില്‍ നിന്നു കാണാതായ കെയ്ലി റോഡ്‌നിയെ (16) കണ്ടെത്താന്‍ പോലീസ് തുജനങ്ങളുടെ സഹകരണം അഭ്യര്‍ഥിച്ചു.

ശനിയാഴ്ച നൂറോളം യുവതീ യുവാക്കന്മാര്‍ പങ്കെടുത്ത പാര്‍ട്ടി കഴിഞ്ഞു രാവിലെ പുറത്തിറങ്ങിയ കെയ്‌ലിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോകാനാണു സാധ്യതയെന്നു പൊലീസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2013 ഹോണ്ടാ സിവിക്ക് കാറിലാണ് ഇവരെ അവസാനമായി കാണുന്നത്. കാറും ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുകയാണ്.

5.7 അടി ഉയരമുള്ള കൊക്കേഷ്യന്‍ പെണ്‍കുട്ടിക്ക് 115 പൗണ്ട് ഭാരമുണ്ട്. ഇയര്‍ റിങ് ഉള്‍പ്പെടെ നിരവധി ആഭരണങ്ങള്‍ ഇവര്‍ ശരീരത്തില്‍ അണിഞ്ഞിരുന്നു.

ഞായറാഴ്ച ഇവരുടെ മാതാവ് മകളെ കണ്ടെത്തുന്നതിന് സഹായിക്കണമെന്നാവശ്യപ്പെട്ട വിഡിയോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

പാര്‍ട്ടി കഴിഞ്ഞു നിരവധി പേര്‍ ഇവര്‍ക്ക് റൈഡ് ഓഫര്‍ ചെയ്തുവെങ്കിലും സ്വന്തം വാഹനത്തില്‍ ഡ്രൈവ് ചെയ്തു പോകാനാണിഷ്ടമെന്നു കെയ്ലി പറഞ്ഞതായി ഇവരുടെ കൂട്ടുകാരി സാമി സ്മിത്ത് പറഞ്ഞു.

ഇവരെ കുറിച്ചോ, വാഹനത്തെകുറിച്ചോ അറിവ് ലഭിക്കുന്നവര്‍ ഷെറിഫ് ഓഫിസില്‍ 5308865375 എന്ന നമ്പറിലോ, 7753224900 എന്ന നമ്പറിലോ അറിയിക്കണമെന്നു പോലിസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.

Leave Comment