മസ്കിറ്റ് ( ഡാളസ്സ് ): ലൂസിയാനയിൽ നിന്നുള്ള 33 വയസുകാരനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ഡാളസ്സ് മസ്കിറ്റിൽ നിന്നുള്ള 19 കാരി മിഷേൽ ജോൺസൺ അറസ്റ്റിലായി. ആഗസ്റ്റ് 11 ശനിയാഴ്ചയായിരുന്നു സംഭവം. ന്യൂ ഓർലിയൻസിൽ ( ലൂസിയാന ) നിന്നുള്ള ജബാറി വാൾട്ടേഴ്സാണ് കൊല്ലപ്പെട്ടത്.

രാത്രി 10.30 – ന് സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോൾ വയറിൽ വെടിയേറ്റ വാൾട്ടർ രക്തത്തിൽ കുളിച്ച് നിലത്ത് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെടിവെപ്പിന്റെ ശബ്ദം കേട്ടതായും തുടർന്ന് ഒരു വാഹനം അവിടെ നിന്നും ഓടിച്ചു പോയതായും ദൃക്സാക്ഷികൾ പറഞ്ഞു. വാഹനത്ത പിന്തുടർന്നാണ് യുവതിയെ പിടികൂടിയത്.

വാൾട്ടറും മിഷേലും തമ്മിലുള്ള ബന്ധം എന്തായിരുന്നുവെന്നത് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ മിഷേലിനെ മസ്കിറ്റ് ജയിലിലേക്ക് മാറ്റി. ഇവർക്ക് അറ്റോർണി ഉള്ളതായി വിവരം ലഭ്യമല്ലെന്നു പോലീസ് അറിയിച്ചു.

Leave Comment