വീടണയുന്ന പ്രവാസികളുടെ ആവേശം ഒപ്പിയെടുത്ത ലഘുചിത്രവുമായി ഫെഡറല്‍ ബാങ്ക്

Spread the love

കൊച്ചി: ആഘോഷ സീസണില്‍ വീടണയാന്‍ കൊതിക്കുന്ന പ്രവാസികളുടെ ആവേശവും നീണ്ട ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചുവരവും അവരെ കാത്തിരിക്കുന്ന വീട്ടുകാരുടേയും ബന്ധുക്കളുടേയും കരുതലും സ്‌നേഹവും സന്തോഷവും ഒപ്പിയെടുത്ത ഫെഡറല്‍ ബാങ്കിന്റെ പുതിയ പരസ്യ ചിത്രം ശ്രദ്ധനേടുന്നു. മഹാമാരി കാരണം കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷങ്ങളില്‍ നിരവധി പ്രവാസികള്‍ക്കാണ് നാട്ടിലേക്കുള്ള മടങ്ങി വരവ് മുടങ്ങിയത്. ഇത്തവണ ഓണാഘോഷ വേളയില്‍ അവരുടെ തിരിച്ചുവരവ് ആഘോഷമാക്കി മാറ്റുകയാണ് പ്രിയപ്പെട്ടവര്‍. കേരളത്തിലുടനീളം എല്ലാ തിയറ്ററുകളില്‍ ഈ പരസ്യ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം ഫെഡറല്‍ ബാങ്ക് കാര്‍ഡ് ഉപഭോക്താക്കള്‍ക്കുള്ള നിരവധി ഓഫറുകളും സംസ്ഥാനത്തുടനീളം ബാങ്ക് പ്രദര്‍ശിപ്പിക്കുന്നുണ്ട്.

നീണ്ട ഒരു ഇടവേളയ്ക്കു ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചു വരുന്നതിന്റെ ആവേശം നിറഞ്ഞ എല്ലാ വികാരങ്ങളും ഈ ചിത്രം ഒപ്പിയെടുത്തിട്ടുണ്ട്. ഈ സീസണിന്റെ സാംസ്‌കാരിക പശ്ചാത്തലവും ബാങ്ക് ഉള്‍ക്കൊണ്ടിട്ടുണ്ട്. ബന്ധങ്ങളും പ്രായ, ഭാഷാ ഭേദങ്ങളും തമ്മിലുള്ള ഇഴയടുപ്പത്തെ ഈ പരസ്യ ചിത്രത്തിലൂടെ വ്യക്തമാക്കുന്നു. ഇന്ത്യയ്ക്കകത്തു തന്നെ പല ഇന്ത്യകളുണ്ടെന്ന പോലെ ഒരേ വികാരം പ്രകടിപ്പിക്കാന്‍ വ്യത്യസ്തമാര്‍ന്ന വഴികളുമുണ്ട്. പ്രവാസികളുമായുള്ള ബാങ്കിന്റെ ബന്ധം അത്രമേല്‍ വേരൂന്നിയതാണ്. ആഗോള പൗരന്മാരായി മാറാനുള്ള അവരുടെ ആവേശത്തില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു, ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ എം വി എസ് മൂര്‍ത്തി പറഞ്ഞു.

ഈ പരസ്യ ചിത്രത്തിന് പ്രവാസികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ പ്രവാസികള്‍ക്കും ഈ മനോഹര ചിത്രത്തിലൂടെ തങ്ങളുടെ അനുഭവങ്ങളെ വേഗത്തില്‍ ബന്ധിപ്പിക്കാന്‍ കഴിയുമെന്ന് ഒരു പ്രവാസി അഭിപ്രായപ്പെടുകയുണ്ടായി.

സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലും മൂന്നാം പാദത്തിന്റെ ആദ്യ പകുതിയിലുമായി ഉത്സവ സീസൺ മൂലമുണ്ടാവുന്ന വളർച്ച പ്രതിഫലിക്കുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്.

Report :  Anju V Nair

Author