കൊച്ചി : രക്താര്‍ബുദം ബാധിച്ച രോഗികള്‍ക്കായി മൂലകോശ ദാതാവായി രജിസ്റ്റര്‍ ചെയ്യുന്നതിന് ബോധവല്‍ക്കരണവുമായി മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി. 22 കാരനായ സച്ചിന്‍ തന്റെ രക്തമൂല കോശങ്ങള്‍ ദാനം ചെയ്താണ് ഒരു ജീവന്‍ രക്ഷിച്ചത്. ഡികെഎംഎസ് ബിഎംഎസ്ടി ഫൗണ്ടേഷന്‍ ഇന്ത്യ എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തിയത്.

താല്‍പ്പര്യമുള്ള 18-50 വയസ്സിനിടയിലുള്ളവര്‍ക്ക് റസാെയാേെ.ീൃഴ/ൃലഴശേെലൃ എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം.

സമ്മത ഫോം പൂരിപ്പിച്ച് സാമ്പിള്‍ പ്രീപെയ്ഡ് എന്‍വലപ്പില്‍ സാമ്പിള്‍ അയക്കാം. കവിളുകളില്‍ നിന്നാണ് സാമ്പിള്‍ എടുക്കേണ്ടത്. ഡികെഎംഎസ് ലബോറട്ടറി ടിഷ്യു വിശകലനം ചെയ്യുകയും നിങ്ങളുടെ വിശദാംശങ്ങള്‍ ആഗോളതലത്തില്‍ ലഭ്യമാകുകയും ചെയ്യും. രക്ത മൂലകോശ ദാതാക്കളെ തിരയുമ്പോള്‍ അനുയോജ്യമായ ദാതാവായി വന്നാല്‍, ഡികെഎംഎസ്-ബിഎംഎസ്ടി രജിസ്റ്റര്‍ ചെയ്യുന്ന ആളുകളെ കോണ്‍ടാക്ട് ചെയ്യും.

ഒരു രോഗിക്ക് തന്റെ സ്റ്റെം അനുയോജ്യമാണെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് വളരെ സന്തോഷകരമായ നിമിഷമായിരുന്നുവെന്ന് പ്രചോദനാത്മകമായ യാത്രയെക്കുറിച്ച് സച്ചിന്‍ പറയുന്നു. ഭാവിയിലെ ആരോഗ്യ പരിരക്ഷാ ദാതാവ് എന്ന നിലയില്‍, ബ്ലഡ് ക്യാന്‍സര്‍, ബ്ലഡ് ഡിസോര്‍ഡര്‍ രോഗികള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ കുറിച്ച് ബോധവാനായിരുന്നു. യോജിച്ച സ്റ്റെം സെല്‍ കിട്ടുന്നതിന് ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ട്. എച്ച്എല്‍എയുമായി പൊരുത്തപ്പെടുന്ന ഒരു ദാതാവിനെ ലഭിക്കുന്നത് എത്ര അപൂര്‍വവും പ്രയാസകരവുമാണ്. രക്താര്‍ബുദത്തെ അതിജീവിക്കാനുള്ള ഒരേയൊരു മാര്‍ഗമാണ് സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍. ഒരാളുടെ ജീവന്‍ രക്ഷിക്കുക എന്നത് തന്റെ കടമയായി തോന്നിയെന്നും സച്ചിന്‍ പറഞ്ഞു.

”ഇന്ത്യയില്‍ ഒരു ലക്ഷത്തോളം പുതിയ കേസുകള്‍ കാണുന്നുവെന്ന് ഡികെഎംഎസ് ബിഎംഎസ്ടി ഫൗണ്ടേഷന്‍ ഇന്ത്യ സിഇഒ പാട്രിക് പോള്‍ പറഞ്ഞു. ഇത്രയും വലിയ തോതിലുള്ള കേസുകള്‍ ഉണ്ടായിട്ടും ഇന്ത്യക്കാരുടെ എണ്ണം സ്റ്റെം സെല്‍ രജിസ്ട്രികളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. ദാതാവായി രജിസ്റ്റര്‍ ചെയ്യാന്‍ സച്ചിനെപ്പോലുള്ള യുവാക്കളെ അടിയന്തിരമായി ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Report :  ATHIRA.V.AUGUSTINE

Leave Comment