പതിനഞ്ചാമത് ലൂക്കാച്ചൻ മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റ് ഹൂസ്റ്റണിൽ – ശനിയാഴ്ച്ച

Spread the love

ഹൂസ്റ്റൺ: മികച്ച സ്മാഷുകൾ കൊണ്ട് ഹൂസ്റ്റണിലെ വോളിബാൾ പ്രേമികളെ ആവേശഭരിതരാക്കുവാൻ പതിനഞ്ചാമത് ലൂക്കാച്ചൻ മെമ്മോറിയൽ നാഷണൽ വോളിബാൾ ടൂർണമെന്റിനു ശനിയാഴ്ച ഹൂസ്റ്റൺ നഗരം വേദിയാകുന്നു. സെപ്റ്റംബർ 3 ന് ശനിയാഴ്ച രാവിലെ 9 മുതൽ ആൽവിൻ സിറ്റിയിലുള്ള അപ്സൈഡ് സ്‌പോർട്സ് പ്ലെക്സ് (Upside Sportsplex) എന്ന 6 ഇൻഡോർ വോളീബോൾ കോർട്ടുകളുള്ള സ്‌റ്റേഡിയത്തിൽ വച്ച് നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റൺ ചലഞ്ചേർസിന്റെ പ്രസിഡൻ്റ് ജോസ് കുന്നത്ത്, സെക്രട്ടറി തോമസ് തോട്ടപ്ലാക്കിൽ എന്നിവർ അറിയിച്ചു.

അമേരിക്കയിലെ പന്ത്രണ്ടോളം മികച്ച ടീമുകൾ ലൂക്കാച്ചൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കു വേണ്ടി മാറ്റുരക്കുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന വോളീബോൾ കളിക്കാർക്കും കാണികൾക്കും ഏറ്റവും ഭംഗിയായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും ടൂർണമെന്റ് വൻ വിജയമാക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

ആദിയോടന്തം ആവേശം നിറഞ്ഞു നിൽക്കുന്ന മത്സരങ്ങൾ നേരിട്ട് കണ്ടാസ്വദിക്കുന്നതിനും തങ്ങൾക്കിഷ്ടപ്പെട്ട താരങ്ങളേയും ടീമിനേയും പിന്തുണച്ച് മത്സരങ്ങൾക്ക് മാറ്റ് കൂട്ടുന്നതിനും എല്ലാ കായിക പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി ജനറൽ കോഓർഡിനേറ്റർ വിനോദ് ജോസഫ് പറഞ്ഞു.

ഹൂസ്റ്റൺ ചലഞ്ചേഴ്‌സ് വെബ്സൈറ്റ് : www.houstonchallengers.com

ടൂർണമെന്റിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

https://youtu.be/cp9ZLSe9T5o

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

ജോജി ജോസ് – 518 253-7227
വിനോദ് ജോസഫ് – 281 224 8413
ജോസ് കുന്നത്ത് – 727 251 7768
തോമസ് തോട്ടപ്ലാക്കൽ – 832 638 5234

 

റിപ്പോർട്ട്: ജീമോൻ റാന്നി

 

Author