പരിണയ വിവാഹാഭരണ കലക്ഷനുമായി ഭീമ ജുവല്‍സ്

Spread the love

കൊച്ചി: വിവാഹഭരണങ്ങളുടെ സവിശേഷ ശേഖരമായ പരിണയ വെഡിങ് കലക്ഷനുമായി ഭീമ ജുവല്‍സ്. വാങ്ങുന്ന സ്വര്‍ണാഭരണങ്ങളുടെ വിലയും തൂക്കവും അനുസരിച്ച് ക്ലാസിക്, എലീറ്റ്, റോയല്‍ എന്നീ മൂന്ന് പാക്കേജു കളില്‍ ഉപഭോക്താക്കള്‍ക്ക് വിവാഹഭരണങ്ങള്‍ തിരഞ്ഞെടുക്കാം. ഓരോ പര്‍ച്ചേയ്‌സിനും ഉറപ്പായ സമ്മാനങ്ങളും, ഡയമണ്ട് ഗിഫ്റ്റ് വൗച്ചറുകളും ആഭരണ ഇന്‍ഷുറന്‍സും പരിണയ ക്യാംപയിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

Bhima Jewels Logo.jpg

ക്ലാസിക്, എലീറ്റ്, റോയല്‍ വിഭാഗങ്ങളില്‍ യഥാക്രമം 5000 രൂപ, 7500 രൂപ, 10000 രൂപ എന്നിങ്ങനെയാണ് വൗച്ചറുകള്‍. ഒരു കാരറ്റോ അതിനു മുകളിലോ ഉള്ള പര്‍ച്ചേയ്‌സുകള്‍ക്ക് ഈ തുക ഇളവായി നല്‍കും. നാലു ലക്ഷം രൂപയ്ക്കു മുകളില്‍ വില വരുന്ന എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഒരു വര്‍ഷത്തേക്ക് ആഭരണ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കും.

”ഞങ്ങളുടെ ഉപഭോക്താക്കളുടെ എല്ലാ സവിശേഷ അവസരങ്ങളുടേയും ആഘോഷങ്ങളുടേയും ഭാഗമാണ് പതിറ്റാണ്ടുകളായി ഭീമ ജുവല്‍സ് എന്നതില്‍ അതിയായ സന്തോഷമുണ്ട്. വിവാഹവും ഇത്തരമൊരു സവിശേഷ വേളയാണ്. ഈ സീസണില്‍ ഉപഭോക്താക്കള്‍ക്കായി ഭീമയുടെ കയ്യൊപ്പുള്ള വിപുലമായ മികച്ച വിവാഹാഭരണ ശേഖരമാണ് ഞങ്ങള്‍ ഒരുക്കിയിട്ടുള്ളത്,” ഭീമ ജുവല്‍സ് ചെയര്‍മാന്‍ ബി ബിന്ദു മാധവ് പറഞ്ഞു.

”ഭീമയുടെ പരിണയ വെഡിങ് കലക്ഷന്‍ പ്രണയത്തിന്റെ സാര്‍വലൗകികതയുടെ ആഘോഷമാണ്. സംശുദ്ധി, പരിശുദ്ധി, അഭേദ്യമായ സ്നേഹ ബന്ധം എന്നിവയാണ് പരിണയത്തിന്റെ മുദ്ര. പരമ്പരാഗത ഡിസൈനുകള്‍ തൊട്ട് ട്രെന്‍ഡിങ് ആഭരണങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്ന വലിയ കലക്ഷനാണ് ഭീമ ജുവല്‍സ് ഒരുക്കിയിട്ടുള്ളത്. പ്രത്യേക വിവാഹ പാക്കേജുകള്‍, അഡ്വാന്‍സ് ബുക്കിങ്, ഭീമ ഗോള്‍ഡ് റേറ്റ് പരിരക്ഷ, ഇന്‍ഷുറന്‍സ്, ഉറപ്പായ സമ്മാനങ്ങള്‍ തുടങ്ങി എല്ലാ പര്‍ച്ചേയ്‌സുകള്‍ക്കും ഒട്ടേറെ ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു,” ഭീമ ജുവല്‍സ് മാനേജിങ് ഡയറക്ടര്‍ അഭിഷേക് ബിന്ദു മാധവ് പറഞ്ഞു.

Report : Divya Raj.K