തൃശ്ശൂര്‍ : ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ സി.എസ്. ആർ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രചോദൻ ഡെവലപ്പ്മെന്റ് സർവീസസിന്റെ ആഭിമുഖ്യത്തിൽ ആതിരപ്പിള്ളി പഞ്ചായത്തുമായി ചേർന്ന് അതിഥി തൊഴിലാളികൾക്കിടയിൽ ഓണാഘോഷം സംഘടിപ്പിച്ചു.

മയിലാടുംപ്പാറ, പുതുക്കാട് കോളനികളിലെ സ്ഥിരം താമസക്കാരായ 200 ഓളം വരുന്ന ജാർഖണ്ഡ്, അസം, ബീഹാർ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ തൊഴിലാളികൾ പങ്കെടുത്തു. ചടങ്ങിന്റെ ഉദ്ഘാടനം മലക്കപ്പാറ പോലീസ് സ്റ്റേഷനിലെ എ.എസ്. ഐ സുമേഷ് നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. ഇസാഫ് ബാങ്ക് മാർക്കറ്റിംഗ് വിഭാഗം തലവൻ ശ്രീകാന്ത് സി. കെ, സി.എസ് ആർ വിഭാഗം തലവൻ മിഥുൻ മോഹൻ, അതിരപ്പിള്ളി പഞ്ചായത്ത്‌ വാർഡ് മെമ്പർമാരായ മുത്തു, ധനലക്ഷ്മി, തുടങ്ങിയവർ പങ്കെടുത്തു.

പദ്ധതിയുടൈ ഭാഗമായി ബിഫോര്‍ സുരക്ഷയുമായി സഹകരിച്ച് ട്രാന്‍സ് ജെന്‍ഡേഴ്‌സിനായി ഓണക്കിറ്റ് വിതരണം സംഘടിപ്പിച്ചു. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്. തൃശ്ശൂര്‍ എന്‍.എസ്.എസ് ഹാളില്‍ നടന്ന ഓണ കിറ്റ് വിതരണ പരിപാടി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അജയന്‍ എം.ജി ഉദ്ഘാടനം ചെയ്തു.

Report : Asha Mahadevan

Leave Comment