ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് സെപ്തംബര്‍ 23 മുതല്‍ 30 വരെ

Spread the love

കൊച്ചി: ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സിന്റെ ഒന്‍പതാം പതിപ്പ് സെപ്തംബര്‍ 23 മുതല്‍ 30 വരെ. രാജ്യത്തുടനീളമുള്ള വില്‍പ്പനക്കാരും എംഎസ്എംഇകളും കിരാന ഡെലിവറി പങ്കാളികളും ടിബിബിഡിയുടെ ഭാഗമാകും. ഫാഷന്‍, ഇലക്ട്രോണിക്‌സ്, മൊബൈല്‍ ഫോണുകള്‍, വീട്ടുപകരണങ്ങള്‍, വ്യക്തിഗത പരിചരണം, കരകൗശല വിഭാഗങ്ങള്‍ എന്നിവയിലുടനീളമുള്ള 90ലധികം ബ്രാന്‍ഡുകളില്‍ നിന്നുള്ള 130 സ്പെഷ്യല്‍ എഡിഷന്‍ ഉത്പന്നങ്ങല്‍ ടിബിബിഡിയില്‍ ലഭ്യമാകും. ഫ്ളിപ്കാര്‍ട്ട് പ്ലസ് ഉപഭോക്താക്കള്‍ക്ക് ടോക്കണ്‍ അഡ്വാന്‍സായി ഒരു രൂപ അടച്ച് ഉത്പന്നങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ കഴിയും.

നവീകരിച്ച മൊബൈല്‍ ആപ്പില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സാങ്കേതികവിദ്യയുടെ ഫീച്ചറുകള്‍ ഉപയോഗിച്ച് ഷോപ്പിംഗ് അനുഭവം എളുപ്പമാക്കാന്‍ കഴിയും.കൂടാതെ ഉപഭോക്താക്കള്‍ക്ക് ഗെയിമിലൂടെ റിവാന്‍ഡുകളും ലഭിക്കും.ഇമേജ് സെര്‍ച്ച്, വീഡിയോ കാറ്റലോഗിംഗ്, പ്രീമിയം പ്രോഡക്ട് പാക്കേജിംഗ് പൈലറ്റ്, ബ്രാന്‍ഡ് മാള്‍ മോഡ് എന്നിവയും നവീകരിച്ച ആപ്പിലുണ്ട്. മൊബൈലുകളും ഇലക്ട്രോണിക്‌സും പോലുള്ള ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഓപ്പണ്‍ ബോക്സ് ഡെലിവറിയുമുണ്ട്. രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ നല്‍കുന്ന ഡിസ്‌കൗണ്ടുകള്‍, ക്യാഷ്ബാക്ക്, പേ ലേറ്റര്‍ ഓപ്ഷനുകള്‍ എന്നിവ കൂടാതെ അര്‍ഹതയുള്ള ഉപഭോക്താക്കള്‍ക്ക് എന്‍ബിഎഫ്സികളും ഫിന്‍ടെക് കമ്പനികളും നല്‍കുന്ന ക്രെഡിറ്റ് ആക്‌സസും ലഭ്യമാകും

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കളുടെ ആവശ്യകതകള്‍ തടസ്സമില്ലാതെ നിറവേറ്റുന്ന ഞങ്ങളുടെ പ്രവര്‍ത്തനം വില്‍പനക്കാര്‍, എംഎസ്എംഇകള്‍, കിരാന സ്റ്റോറുകള്‍, മറ്റ് പങ്കാളികള്‍ എന്നിവരുടെ വളര്‍ന്നുവരുന്ന ആവാസവ്യവസ്ഥ സാക്ഷ്യപ്പെടുത്തുന്നുവെന്ന് ഫ്ളിപ്കാര്‍’് ഗ്രൂപ്പ് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

Report : Aishwarya