വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ച് ലയൺസ് ക്ലബ്

Spread the love

തൃശൂർ: ലയൺസ് ക്ലബ്‌ നേതൃത്വം നൽകുന്ന പീസ് പോസ്റ്റർ കോണ്ടെസ്റ്റ് 2022-23 മാളയിൽ സംഘടിപ്പിച്ചു. ഹോളി ഗ്രേസ് അക്കാഡമിയിൽ വെച്ചു നടന്ന ചടങ്ങ് ലയൺസ് ക്ലബ്‌ ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ ഉത്ഘാടനം ചെയ്തു. അക്കാദമി ചെയർമാൻ അഡ്വ. ക്ലമെൻസ് തോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ്ബിന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗമാണ് പരിപാടിയുടെ സംഘാടകർ. പോസ്റ്റർ രചനയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

ലയൺസ് ക്ലബ്‌ ഡിസ്ട്രിക്ട് കോർഡിനേറ്റർ കെ.എം അഷറഫ് മുഖ്യ പ്രഭാഷണം നടത്തി. ഹോളി ഗ്രേസ് അക്കാദമി പ്രിൻസിപ്പൽ ജോസ് ജോസഫ്, സേവനഗിരി സേവനാലയം ഡയറക്ടർ റവ. ഫാ ജോർജ് തോട്ടൻ, മാള ലയൺസ് ക്ലബ്‌ പ്രസിഡന്റ് ജോളി വടക്കൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ എ എ അഷ്‌റഫ്‌, എഴുത്തുകാരൻ കെ സി വർഗീസ്, ക്ലബ്‌ ഭാരവാഹികളായ ബെന്നി ആന്റണി, ജോജി തോമസ്, പി ആർ അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.

Report : Asha Mahadevan

Author