കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം ഡിപ്പോയില്‍ നിന്നും സെപ്റ്റംബര്‍ 24 ന് ദ്വിദിന ഉല്ലാസയാത്ര നടത്തും. രാവിലെ അഞ്ചിന് തുടങ്ങുന്ന യാത്ര വളഞ്ഞങ്ങാനം വെള്ളച്ചാട്ടം, വാഗമണ്‍, ചെറുതോണി ഡാം, ഇടുക്കി ഡാം എന്നിവ സന്ദര്‍ശിച്ച് മൂന്നാര്‍ ഡിപ്പോയിലെത്തും. രണ്ടാം ദിവസം മൂന്നാര്‍ ടോപ് സ്റ്റേഷനില്‍ നിന്നു തുടങ്ങി, കുണ്ടള ഡാം, മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്റ്, കണ്ണന്‍ ദേവന്‍ ടീ ഫാക്ടറി, ഫ്‌ളവര്‍ ഗാര്‍ഡന്‍, മൂന്നാര്‍ ടൗണ്‍ വഴി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെത്തി രാത്രി ഏഴ് മണിയോടെ കൊല്ലത്തേക്ക് മടങ്ങും. ഒരാള്‍ക്ക് 1400 രൂപയാണ് യാത്രാചെലവ്. (യാത്രാക്കൂലിയും താമസവും ഉള്‍പ്പെടെ) ഭക്ഷണ, പ്രവേശന ഫീസ് ഉള്‍പ്പെടില്ല. ബുക്കിംഗിനായി ഫോണ്‍: 918921950903, 919496675635, 919447721659.

Leave Comment