ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് എതിരില്ലാതെ ഷാലു പുന്നൂസ്

Spread the love

ഫിലാഡൽഫിയ: അമേരിക്കൻ മലയാളികളുടെ അഭിമാന പ്രസ്ഥാനമായ ഫോമായുടെ 2022 -2024 കാലയളവിലേക്കുള്ള നാഷണൽ കമ്മിറ്റി മെമ്പർ സ്ഥാനത്തേക്ക് മിഡ് അറ്റലാന്റിക്ക് റീജിയനിൽ നിന്നും ഫിലാഡൽഫിയായിലെ യുവജനങ്ങളുടെ പ്രിയങ്കരൻ എന്നറിയപ്പെടുന്ന മാപ്പിന്റെ മുൻ പ്രസിഡന്റ് ഷാലു പുന്നൂസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

വിവിധ മേഖലകളിൽ താൻ ഏറ്റെടുത്തതും ഏൽപ്പിച്ചതുമായ പദവികളിൽ ഇരുന്നുകൊണ്ട് വിജയത്തിന്റെ വെന്നിക്കൊടി പാറിപ്പറത്തി പ്രവർത്തന മികവിൽ കരുത്തുതെളിയിച്ച ഷാലുവിനെ ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്തതിന്റെ ആഹ്ളാദത്തിലാണ് മാതൃസംഘടനയായ മാപ്പ് കുടുംബവും, സ്വന്തം റീജിയനായ മിഡ് അറ്റലാന്റിക്ക് റീജിയനും ഒപ്പം അമേരിക്കൻ മലയാളികളുടെ അഭിമാന സംഘടനയായ ഫോമയും.

പ്രവർത്തന പന്ഥാവിൽ കാഴ്ചവയ്ക്കുന്ന വ്യത്യസ്തതയുടെ മാജിക്കൽ മൂവ്മെന്റ് ആണ് ഷാലുവിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആക്കുന്നത്. തനിക്കു ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ മാത്രം പറയുകയും പറയുന്നവ ചെയ്തു വിജയിപ്പിക്കുകയും ചെയ്യുക എന്നത് ഷാലുവിൽ മാത്രം കാണുന്ന ഒരു പ്രത്യേകതയാണ്. പ്രവർത്തന മേഖലയിൽ കരുത്തേകാൻ സേവനതല്പരരും സ്ഥിരോത്സാഹികളും വിശ്വസ്തരുമായ ഒരു വൻ യുവജനനിര പ്രവർത്തനസജ്ജരായി എപ്പോഴും ഷാലുവിനൊപ്പമുണ്ട്. ഇത്രയും കഴിവുകളും, പ്രത്യേകതകളും ആത്മാർത്ഥതയും അർപ്പണബോധവുമുള്ള ഷാലു പുന്നൂസിനെ തന്റെ ഭരണ കാലയളവിൽ ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് ലഭിച്ചതിൽ ഏറെ സന്തോഷം ഉളവാക്കുന്നതായി ഫോമാ നിയുകത പ്രസിഡന്റ് ഡോ. ജേക്കബ്ബ് തോമസും മറ്റ് തിരഞ്ഞെടുക്കപ്പെട്ട നവ ഭരണസമിതി അംഗങ്ങളും ഒന്നടങ്കം അഭിപ്രായപ്പെട്ടു.

Author