പൈപ്പ് ബോംബ് ഉപയോഗിച്ചു കൊലപാതകം; പ്രതി ജയിൽ ചാടി

Spread the love

ലാസ്‌വേഗസ്∙ യുവാവിനെ പൈപ്പ് ബോംബ് ഉപയോഗിച്ചു കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന പ്രതി ജയിൽ ചാടി. കാർഡ്ബോർഡുകൊണ്ട് ഡമ്മി ഉണ്ടാക്കി വച്ചതിനുശേഷം ജയിലിൽ നിന്നും ഇയാൾ പുറത്തു കടക്കുകയായിരുന്നു.

സതേൺ ഡെസർട്ട് കറക്‌ഷനൽ സെന്ററിലാണ് പൊർഫിറിയൊ ഹെരാര (42) ജയിൽ ശിക്ഷ അനുഭവിച്ചിരുന്നത്. ജയിൽ ചാടുന്നതിന് ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകാമെന്നാണു കരുതുന്നത്. ചൊവ്വാഴ്ചയാണ്പ്രതി രക്ഷപ്പെട്ട വിവരം ജയിലധികൃതർ അറിയുന്നത്. എന്നാൽ തലേ വെള്ളിയാഴ്ച തന്നെ ഇയാൾ ഇവിടെ herrera-sentencing

നിന്ന് രക്ഷപ്പെട്ടിട്ടുണ്ടാകാം എന്നാണ് അധികൃതർ കരുതുന്നത്. അതീവ സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ള ജയിലിൽ നിന്നും
പ്രതി രക്ഷപ്പെട്ടിട്ടും, വിവരം അറിയുന്നതിനു ദിവസങ്ങൾ വേണ്ടി വന്നുവെന്നത് അംഗീകരിക്കാനാവില്ലെന്ന് ഗവർണർ സ്റ്റീഫ് സിസൊ ലാൽ പറഞ്ഞു. 2007 മേയ് 7 നാണ് ഹെരേരയും മറ്റൊരു പ്രതിയായ ഒമറും ചേർന്ന് ഡൊറാന്റിസ് അറ്റോണിയോയെ (24) പൈപ്പ് ബോംബ് ഉപയോഗിച്ചു കൊലപ്പെടുത്തിയത്. ഈ കേസിലാണ് ഇയാൾ 2010 ഫെബ്രുവരി മുതൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വന്നിരുന്നത്. പെൺസുഹൃത്തിനെ കുറിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്.