ഭാരത ജോഡോ യാത്ര ജനാധിപത്യ മതേതര വിശ്വാസികളില്‍ ആവേശമുണ്ടാക്കിയെന്ന് യുഡിഎഫ്

ഭാരത ജോഡോ യാത്ര കേരളത്തിലെ ജനാധിപത്യ മതേതര വിശ്വാസികളില്‍ പുതിയൊരു ആവേശവും ആത്മവിശ്വാസവും ഉണ്ടാക്കിയെന്ന് യുഡിഎഫ് നേതാക്കള്‍ വിലയിരുത്തി.കേരത്തിലെ പദയാത്ര സമാപനത്തിനുശേഷം വെള്ളിയാഴ്ച രാവിലെ മലപ്പുറത്ത് ലീഗ് ഹൗസില്‍ നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയെയും ഇടി മുഹമ്മദ് ബഷീറിനെയും സന്ദര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ ചര്‍ച്ച നടത്തി.

ഭാരത് ജോഡിയുടെ വമ്പിച്ച വിജയം കോണ്‍ഗ്രസിനും യുഡിഎഫിനും രാഷ്ട്രീയമായ നേട്ടം ഉണ്ടാക്കി എന്ന് നേതാക്കള്‍ വിലയിരുത്തി.ഈ ആവേശം നിലനിര്‍ത്തിക്കൊണ്ട് യുഡിഎഫിന്റെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്ന് ചര്‍ച്ചയില്‍ തീരുമാനിച്ചു.ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഒക്ടോബറില്‍ യുഡിഎഫ് സംസ്ഥാന ഏകോപന സമിതി വിളിച്ചു കൂട്ടുമെന്ന് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു.യുഡിഎസിലെ എല്ലാ കക്ഷികളും പ്രത്യേകിച്ച് മുസ്ലിംലീഗിന്റെ വ്യാപകമായ പങ്കാളിത്തം ജോഡോ യാത്രയ്ക്ക് തിളക്കം നല്‍കിയെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ ലീഗ് നേതാക്കളെ അറിയിച്ചു.

Leave Comment