ഫിലാഡെൽഫിയ ക്‌നാനായ മിഷൻ തിരുന്നാൾ 8, 9 തിയതികളിൽ

Spread the love

ന്യൂ ജേഴ്‌സി : ഫിലാഡെൽഫിയ സെൻറ്. ജോൺ ന്യൂമാൻ ക്നാനായ മിഷൻ സ്വർഗ്ഗീയ മധ്യസ്ഥനായ വി.ജോൺ ന്യൂമാന്റെയും കൊന്ത പത്ത് ആചരണവും ഒക്ടോബർ 8, 9 തിയതികളിൽ ഭക്ത്യാദരപൂർവ്വം നടത്തപ്പെടും.

8 ശനിയാഴ്ച 5 pm ന് വി.കുർബ്ബാനയും മെഴുകുതിരി പ്രദക്ഷിണവും മിഷൻ കാർണിവലും നടത്തപ്പെടും. തിരുനാൾ ദിവസമായ ഞായർ വൈകുന്നേരം 4.30 pmന് വി.കുർബ്ബാനയും ആഘോഷമായ പ്രദക്ഷിണവും, നേർച്ചയും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

ഈ തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത് ജോസഫ്, ആദ്മ ഇല്ലിക്കൽ, ഡോൺ ,ആൻ വയലിൽ, റ്റോം, റിനി മങ്ങാട്ടുതുണ്ടത്തിൽ കുടുംബാംഗങ്ങൾ ആണ്.

വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

Report : Antony Sebastian

Author