ഏവർക്കും ഹൃദയപൂർവ്വം ഗാന്ധിജയന്തി ആശംസകൾ നേരുന്നു – മുഖ്യമന്ത്രി

ഇന്നു ഗാന്ധിജയന്തി. കൊളോണിയൽ ആധിപത്യത്തിൻ്റെ നുകങ്ങളിൽ നിന്നും ഇന്ത്യയെ വിമോചിപ്പിച്ച് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ളിക്ക് സ്ഥാപിക്കുക എന്ന സ്വപ്നം

യാഥാർഥ്യമാക്കാൻ ജീവത്യാഗം ചെയ്ത നേതാവായിരുന്നു മഹാത്‌മാ ഗാന്ധി. രാജ്യത്തിൻ്റെ ഐക്യം തർക്കാൻ ശ്രമിക്കുന്ന വർഗീയശക്തികൾക്കെതിരെ ഗാന്ധി ഉയർത്തിയ സഹിഷ്ണുതയുടേയും സാഹോദര്യത്തിൻ്റേയും സന്ദേശം ഉയർത്തിപ്പിടിച്ചു പോരാടുമെന്നു നമുക്ക് പ്രതിജ്ഞ ചെയ്യാം. സമത്വവും നീതിയും ഓരോരുത്തർക്കും ഒരുപോലെ ലഭ്യമാകുന്ന നാളേയ്ക്കായി പ്രയത്നിക്കാം. ഏവർക്കും ഹൃദയപൂർവ്വം ഗാന്ധിജയന്തി ആശംസകൾ നേരുന്നു.

Leave Comment