മണപ്പുറം ഫൗണ്ടേഷൻ റെയിൻ കോട്ടുകൾ നൽകി

വലപ്പാട് : നാട്ടിക ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ജീവനക്കാർക്കും സന്നദ്ധപ്രതിരോധ സേന ജീവനക്കാർക്കും മണപ്പുറം ഫൗണ്ടേഷൻ 75 റെയിൻ കോട്ടുകൾ നൽകി. അഗ്നിരക്ഷാസേന ജില്ലാ ഓഫീസർ അരുൺ ഭാസ്കർ പരിപാടി ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി ദാസ് അരുൺ ഭാസ്കറിനു റെയിൻ കോട്ടുകൾ കൈമാറി. സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടി അധ്യക്ഷത വഹിച്ചു .

സീനിയർ ഫയർ ഓഫീസർ അനീഷ് ജി ചടങ്ങിന് സ്വാഗതം പറഞ്ഞ ചടങ്ങിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ജയകുമാർ ടി ആർ, റോബിൻസ് കെ. ജെ, ശ്രീകൃഷ്ണൻ എൻ. എം, ശിഹാബ് പി. ബി മണപ്പുറം ഫൗണ്ടേഷൻ ചീഫ് മാനേജർ ശില്പ , സിവിൽ ഡിഫൻസ് കോ ഓർഡിനേറ്റർ അനിൽകുമാർ സി. കെ നന്ദി എന്നിവർ സംസാരിച്ചു.

Report : Anju V Nair

Leave Comment