ഗാന്ധി സ്മരണയില്‍ സ്വാതന്ത്ര്യത്തിന്റെ കനല്‍ വഴികള്‍

Spread the love

ഗാന്ധി ജയന്തി ദിനത്തില്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ രക്ത രൂക്ഷിത സമരമായ ജാലിയന്‍ വലാബാഗ് കൂട്ടക്കൊലയുടെ ദൃശ്യവിഷ്‌കാരമൊരുക്കി വിദ്യാര്‍ഥികള്‍. ജി.എല്‍.പി.സ്‌കൂള്‍ ചെമ്മനാട് ഈസ്റ്റിലെ വിദ്യാര്‍ത്ഥികളാണ് സ്വാതന്ത്ര്യത്തിന്റെ കനല്‍ വഴികള്‍ കൊറിയോഗ്രാഫിക് നാടകം അവതരിപ്പിച്ചത്. ജാലിയന്‍ വലാബാഗ്

കൂട്ടക്കൊലയെക്കുറിച്ചു വായിച്ചറിവ് മാത്രം ഉള്ള കുട്ടികള്‍ക്ക് ഈ ദൃശ്യാവിഷ്‌കാരം പുതിയ അനുഭവമാണ് സമ്മാനിച്ചത്.
സ്‌കൂളിലെ നൂറിലധികം കുട്ടികളാണ് പരിപാടിയില്‍ അണിനിരന്നത്. തുടര്‍ന്ന് ഗാന്ധി സ്മൃതി യാത്രയും നടത്തി. ദൃശ്യാവിഷ്‌കാരം സംവിധാനം ചെയ്ത സുരാജ് മാവില, കെ.രാജേന്ദ്രന്‍ എന്നിവരേയും ഗാന്ധിയായി വേഷമിട്ട പൂര്‍വ വിദ്യാര്‍ത്ഥി രവി നഞ്ചിലിനെയും അനുമോദിച്ചു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.

Author