ജീവരേഖ പദ്ധതി : കൂടരഞ്ഞിയിൽ കണ്ണ് പരിശോധന ക്യാമ്പ് നടത്തി

കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെ പ്രത്യേക ആരോഗ്യ പദ്ധതിയായ ജീവരേഖ 2022′ ന്റെ ഭാഗമായി കണ്ണ് പരിശോധന ക്യാമ്പ് നടത്തി. ഗ്രാമ പഞ്ചായത്തിന്റെയും കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിന്റ സഹകരണത്തോടെയാണ് ഡയബറ്റിക് റെറ്റിനോപ്പതി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. പ്രിയ, ഡോ.പ്രജീഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺസൻ ജോർജ് എന്നിവർ ക്ലാസുകൾ എടുത്തു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ റോസിലി ടീച്ചർ, ജറീന റോയ് സുരേഷ് ബാബു, എൽസമ്മ തുടങ്ങിയവർ പങ്കെടുത്തു.

Leave Comment