ഗാമയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷവും പാർക്ക് ശുചീകരണവും – മാർട്ടിൻ വിലങ്ങോലിൽ

Spread the love

ഓസ്റ്റിൻ (ടെക്‌സാസ്) : ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളീ അസ്സോസിയേഷൻ (ഗാമ) യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷവും പാർക്ക് ശുചീകരണവും ഒക്ടോബർ ഒന്നിന് ഓസ്റ്റിനിലെ ബ്രഷീ ക്രീക്ക് ലേക്ക്‌ പാർക്കിൽ നടന്നു.

Picture3

ഗാമ യൂത്ത് ഗ്രൂപ്പ് -2022 ‘അഡോപ്ട് എ പാർക്കിന്റെ’ മൂന്നാംഘട്ട പ്രവർത്തനങ്ങളോടൊപ്പം നടന്ന ചടങ്ങിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എഴുപതിൽപരം ആൾക്കാർ പങ്കെടുത്തു. ഗാമയുടെ മുൻ പ്രസിഡണ്ട് ശ്രീ. കർമ്മചന്ദ്രൻ ഗോപാലകൃഷ്ണൻ ഗാന്ധി ജയന്തിയുടെ പ്രാധാന്യത്തെക്കുറിച്ചും ശുചീകരണ പ്രവർത്തനങ്ങളുടെ ആവശ്യകതയെപ്പറ്റിയും കുട്ടികളോട് സംവദിച്ചു.

ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു നടന്ന ക്വിസ് മത്സരത്തിൽ ശ്രേയ ശ്രീകാന്തും ഗൗരി പിള്ളയും ഒന്നാം സ്ഥാനവും, നന്ദന രമ നായർ, ജോൺ വടുകുംചേരി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം ഗാമ ഭാരവാഹികൾ നിർവഹിച്ചു. ഗാമ യൂത്ത് ഗ്രൂപ്പ് ഭാരവാഹികളായ അനുരാഗ് പിള്ള, രാഹുൽ സുരേഷ്, ഗൗതം പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ ബ്രഷീ ക്രീക്ക് പാർക്കും അനുബന്ധ നടപ്പാതകളും വൃത്തിയാക്കി.

പരിസര ശുചീകരണത്തിൽ സമൂഹത്തിനോടുള്ള പ്രതിബദ്ധത നമ്മുടെ യുവ തലമുറയ്ക്ക് പകർന്നു കൊടുക്കാവാൻ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ വളരെയേറെ പങ്കു വഹിക്കുന്നുണ്ട്. രണ്ടായിരത്തിലേറെ വരുന്ന ഓസ്റ്റിൻ മലയാളി സമൂഹത്തിനു വേണ്ടി വ്യത്യസ്തങ്ങളായ കലാകായിക സാമൂഹിക പ്രവർത്തനങ്ങളാണ് ഓസ്റ്റിനിലെ ഏക മലയാളീ അസോസിയേഷനായ ഗാമയുടെ നേതൃത്വത്തിൽ നടത്തിവരുന്നത്.

Author