ഫോമ ഗ്രേറ്റ്‌ ലേയ്ക്‌സ്‌ റീജിയൻ ആർ. വി. പി. ആയി ബോബി തോമസ് ചുമതലയേറ്റു – സുരേന്ദ്രൻ നായർ

Spread the love

ഫോമ ഗ്രേറ്റ്ലൈക് റീജിയണൽ വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് സർവ്വസമ്മതനായി തെരഞ്ഞെടുക്കപ്പെട്ട ബോബി തോമസ് ഒക്ടോബർ 30 നു സ്ഥാനാരോഹണം നടത്തുന്നു.

സംഘടനാ മികവിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും പകരം വെക്കാനില്ലാത്ത ലോകോത്തര മലയാളി സംഘടനയായ ഫോമയുടെ ഇതര മേഖലകളിൽ നിന്നും വ്യത്യസ്തമായി ഗ്രേറ്റ്ലൈക്‌ റീജിയനിൽ വോട്ടിംഗ് ഇല്ലാതെ സമവായത്തിലൂടെ ഭാരവാഹികളെ കണ്ടെത്തുന്ന രീതിയാണ് നിലവിലുള്ളത്. ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റായ സൈജൻ കണിയൊടിക്കൽ നാഷണൽ കമ്മിറ്റിയിലേക്കും മുൻ സെക്രട്ടറി ബോബി തോമസ് ആർ. വി. പി. യായും തെരഞ്ഞെടുക്കപ്പെട്ടത് മേഖലയിലുള്ള എല്ലാ സംഘടനകളുടെയും സംയുക്ത പിന്തുണയിലാണ്.

പ്രവർത്തന വഴിയിൽ നാലു പതിറ്റാണ്ടു പൂർത്തിയാക്കാൻ പോകുന്ന ഡി. എം. എ. യുടെ വിപുലമായ സേവന പ്രവർത്തനങ്ങളുടെയും കലാ സാംസ്‌കാരിക പ്രകടനങ്ങളുടെയും മുൻനിരയിലുള്ള നിയുക്ത ആർ. വി. പി. അനുഗ്രഹീത കലാകാരനും മലയാള ഹൃസ്വ ചലച്ചിത്ര നിർമ്മാണ രംഗത്തെ സജീവ സാന്നിധ്യവുമാണ്.

ഫോമയുടെ നിയുക്ത ഭാരവാഹികളായ ഡോ: ജേക്കബ് തോമസും, ഓജസ് ജോണും, ബിജു തോണിക്കടവും വിഭാവനം ചെയ്യുന്ന ബഹുമുഖ പ്രവർത്തനങ്ങൾക്ക് ഈ മേഖലയിലെ മുഴുവൻ മലയാളികളുടെയും സംഘടനാ വ്യത്യാസമില്ലാത്ത പിന്തുണയും വരുന്ന ഫോമ ഗ്ലോബൽ കൺവൻഷനിൽ മികച്ച പങ്കാളിത്വവും ഉറപ്പുവരുത്താൻ ബോബി തോമസിന്റെ സൗമ്യതയും അർപ്പണബോധവും സഹായകമാകുമെന്ന് ഡി . എം. എ. പ്രസിഡന്റ് ഓസ്ബോൺ ഡേവിഡും അഭിപ്രായപ്പെട്ടു.

ഒക്ടോബർ 30 നു വാറൻ അവന്യുവീലുള്ള പാരന്റ് ചർച്ച്‌ ആഡിറ്റോറിയത്തിൽ ഫോമ ദേശിയ ഭാരവാഹികൾ പങ്കെടുക്കുന്ന വർണ്ണാഭമായ ചടങ്ങിലേക്ക് എല്ലാ അംഗ സംഘടനകളുടെയും ഭാരവാഹികളുടെയും പ്രവർത്തകരുടെയും സാന്നിധ്യം അഭ്യർത്ഥിക്കുന്നതായി സ്ഥാനം ഒഴിയുന്ന ആർ. വി. പി. ബിനോയ് ഏലിയാസ് അറിയിക്കുന്നു.

Author