ഫാ. മാത്യു പുതുമന ടാന്‍സാനിയയില്‍ അപകടത്തില്‍ അന്തരിച്ചു

മഫിംഗ (ടാന്‍സാനിയ): സലേഷ്യന്‍ സന്ന്യാസ സമൂഹാംഗമായ ഫാ.മാത്യു പുതുമന എസ്ഡിബി (67) ടാന്‍സാനിയയിലെ മഫിംഗയില്‍ അന്തരിച്ചു. സംസ്‌കാരം പിന്നീടു ടാന്‍സാനിയായില്‍. റോഡ് മുറിച്ചു കടക്കുന്‌പോള്‍ ബൈക്കിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണു മരണം.

വെള്ളിയാമറ്റം പുതുമന പരേതരായ ജോസഫ്- ഏലിക്കുട്ടി ദന്പതി കളുടെ മകനാണ്. സഹോദരങ്ങള്‍: ലിസി മാത്യു വടക്കുംപറന്പില്‍ (വാഴക്കുളം), ജോസ് ജോസഫ്, മേഴ്‌സി തോമസ് പൊന്നുംപുരയിടത്തില്‍ (കൊഴുവനാല്‍). 1973ല്‍ സലേഷ്യന്‍ സഭയില്‍ ചേര്‍ന്ന അദ്ദേഹം 1983-ല്‍ പൗരോഹിത്യം സ്വീകരിച്ചു. കെനിയയിലും ടാന്‍സാനിയയിലുമായി 38 വര്‍ഷക്കാലം മിഷന്‍ പ്രവര്‍ത്തനം നടത്തി. മഫിംഗയിലെ മതാധ്യാപക പരിശീലന കേന്ദ്രം ഡയറക്ടറായിരുന്നു.

Leave Comment