പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് സ്കീമിൽ അപേക്ഷിക്കാം

2022-2023 അധ്യയന വർഷത്തിൽ പ്രൊഫഷണൽ കോഴ്സുകളിൽ അഡ്മിഷൻ നേടിയ അർഹരായ വിമുക്തഭടന്മാരുടെ മക്കൾക്ക് പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് സ്കീം (PMSS) 2022-2023 ലേയ്ക്ക് വേണ്ടി കേന്ദ്രീയ സൈനിക് ബോർഡിന്റെ വെബ്സൈറ്റായ www.ksb.gov.in മുഖാന്തിരം ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കായി അതാത് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷ ഓൺലൈൻ വഴി സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30.

Leave Comment