ഇരുപത്തിയഞ്ച് കിലോവാട്ട് ശേഷി; കിക്മയില്‍ പുതിയ സൗരോര്‍ജ പദ്ധതിക്ക് തുടക്കം

Spread the love

25 കിലോവാട്ട് ഉത്പാദനം ലക്ഷ്യമാക്കിയുള്ള സൗരോര്‍ജ പദ്ധതിക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ -ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) തുടക്കം കുറിച്ചു. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പദ്ധതി വഴി പ്രതിദിനം 100 മുതല്‍ 125 യൂണിറ്റ് വരെ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിലൂടെ മാസം 28000 മുതല്‍ 33000 രൂപ വരെ വൈദ്യുതി ബില്‍ ഇനത്തില്‍ ലാഭിക്കാം. കിക്മ ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ കിക്മ റിസര്‍ച്ച് ജേര്‍ണല്‍ ആയ കിക്മ റീച്ചീന്റെയും ന്യൂസ് ബുള്ളറ്റിന്റെയും പുതിയ പതിപ്പുകളുടെ പ്രകാശന കര്‍മവും നിര്‍വഹിച്ചു.

Author