മിഷന്‍ ലീഗ് പ്‌ളാറ്റിനം ജൂബിലി ഫാമിലി ക്വിസ് വിജയികള്‍ : സെബാസ്റ്റ്യന്‍ ആന്റണി

Spread the love

ചിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ചു ക്നാനായ റീജിയണല്‍ ചെറുപുഷ്പ മിഷന്‍ലീഗും ടീന്‍സ് മിനിസ്ട്രിയും ചേര്‍ന്ന് സംഘടിപ്പിച്ച ‘അമോറിസ് ലെറ്റീഷ’ ഫാമിലി ക്വിസ് മത്സരത്തിന്റെ ഫൈനല്‍ വിജയികളെ പ്രഖ്യാപിച്ചു. സാന്‍ ഹൊസെ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ ഇസബെല്‍ വേലികെട്ടേല്‍ കുടുംബം ഒന്നാം സ്ഥാനം നേടി.
ബെറ്റ്‌സി കിഴക്കേപ്പുറം ന്യൂ ജേഴ്സി, നൈസാ വില്ലൂത്തറ ലോസ് ആഞ്ചലസ്, മേഘന്‍ മംഗലത്തേട്ട് ഡിട്രോയിറ്റ്, ജൂഡ് ചേത്തലില്‍ ഹൂസ്റ്റണ്‍ എന്നിവരുടെ കുടുംബങ്ങള്‍ യഥാക്രമം രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി.

ചിക്കാഗോ രൂപതാ വികാരി ജനറാളും ക്നാനായ റീജിയണ്‍ ഡയറക്ടറുമായ ഫാ. തോമസ് മുളവനാല്‍ ഫൈനല്‍ മത്സരം ഉദ്ഘാടനം ചെയ്തു. ഫാ. സിജു മുടക്കോടില്‍, സിജോയ് പറപ്പള്ളില്‍ എന്നിവര്‍ ക്വിസ് മാസ്റ്റേഴ്സ് ആയിരുന്നു. മിഷന്‍ ലീഗ് റീജിയണല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍ സ്വാഗതവും പ്രസിഡന്റ് സെറീന മുളയാനിക്കുന്നേല്‍ നന്ദിയും പറഞ്ഞു.

വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയനിലുളള ഇടവകളിലേയും മിഷനുകളിലേയും മതബോധന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളാണ് ആദ്യ ഘട്ടത്തിലെ മത്സരത്തില്‍ പങ്കെടുത്തത്. ആദ്യ ഘട്ടത്തില്‍ വിവിധ ഫൊറോനകളില്‍ നിന്നും വിജയികളായ പന്ത്രണ്ട് കുടുംബങ്ങളാണ് ഫൈനലില്‍ മത്സരിച്ചത്. വിജയികള്‍ക്ക് മേരിക്കുട്ടി മാന്തുരുത്തില്‍ ചിക്കാഗോ മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡുകള്‍ നല്‍കി.

Author