റിട്ടയര്‍മെന്റ് സേവിങ്‌സില്‍ കേരളം പിന്നില്‍ – മാക്സ് ലൈഫ്

Spread the love

കൊച്ചി: മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് കാന്താറിന്റെ പങ്കാളിത്തത്തോടെ ഇന്ത്യ റിട്ടയര്‍മെന്റ് ഇന്‍ഡക്സ് സ്റ്റഡിയുടെ രണ്ടാം പതിപ്പ് പുറത്തിറക്കി. റിട്ടയര്‍മെന്റ് ആസൂത്രണത്തില്‍ ദക്ഷിണേന്ത്യ വളരെ പിന്നിലാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ഭൂരിപക്ഷത്തിനും 10 വര്‍ഷത്തില്‍ 4ല്‍ മൂന്നും സേവിംഗ്സും തീരുമെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. വിരമിക്കലിന് ശേഷമുള്ള സാമ്പത്തിക സുരക്ഷയുടെ പ്രാധാന്യം 4-ല്‍ ഒരാള്‍ക്ക് മാത്രമേ ധാരണയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യ കാര്യത്തിലുള്ള ശ്രദ്ധയും ഏറെ പിന്നിലാണ്. ഭൂരിഭാഗം ആളുകളും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്. ആകെ 51% മാത്രമാണ് പതിവായി ആരോഗ്യ പരിശോധനകള്‍ നടത്തുന്നത്.

മികച്ച രീതിയില്‍ റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്നതിന് വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഭൂരിപക്ഷവും നടത്തിയിട്ടില്ലെന്നാണ് ഞങ്ങളുടെ പഠനത്തില്‍ നിന്ന് വ്യക്തമാകുന്നതെന്നും നേരത്തെ സാമ്പത്തിക ആസൂത്രണം നടത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ ശ്രമങ്ങള്‍ നടത്താനുള്ള അവസകരമാണിതെന്നും മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടടര്‍ വി. വിശ്വാനന്ദ് പറഞ്ഞു.

വിരമിക്കുന്ന സമയത്ത് വെറും 29% ആളുകള്‍ മാത്രമാണ് ധനകാര്യം ഏറ്റവും നിര്‍ണായകമാണെന്ന് അഭിപ്രായപ്പെട്ടത്. 61% പേര്‍ ആരോഗ്യം പ്രധാനമാണെും 9% പേര്‍ വൈകാരിക പിന്തുണ നിര്‍ണായകമായ ഘടകമാണെന്നും അഭിപ്രായപ്പെട്ടു. 89% ആളുകള്‍ നേരത്തെ നിക്ഷേപം നടത്താത്തതില്‍ ഖേദം പ്രകടിപ്പിച്ചു. സര്‍വേ നടത്തിയവരില്‍ 41% ആളുകള്‍ ഇനിയും റിട്ടയര്‍മെന്റ് ജീവിതത്തിലേക്ക് നിക്ഷേപം ഒന്നും നടത്താത്തവരാണ്. റിട്ടയര്‍മെന്റ് ജീവിതത്തിന് സാമ്പത്തിക സുരക്ഷ നല്‍കുന്നതിനായി മാക്സ് ലൈഫ് പെന്‍ഷന്‍ ഫണ്ട് ആരംഭിക്കും. ടയര്‍ ഒന്ന്, രണ്ട് നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. 28 നഗരങ്ങളിലായി നടത്തിയ പഠനത്തില്‍ 3220 പേര്‍ പ്രതികരിച്ചു.

Report : Aishwarya

Author