ഇടക്കാല തിരഞ്ഞെടുപ്പ് ചിക്കാഗൊ ഗവര്‍ണര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു ബരാക്ക് ഒബാമ

Spread the love

ചിക്കാഗൊ: നവംബര്‍ 8ന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ചിക്കാഗൊ ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്ന ജെബി പിട്ട്സ്‌ക്കര്‍ക്ക് മുന്‍ പ്രസിഡന്റ് ബരാക്ക് പിന്തുണ പ്രഖ്യാപിച്ചു. ഒബാമക്ക് നിര്‍ണ്ണായക സ്വാധീനമുള്ള സംസ്ഥാനമാണ് ചിക്കാഗൊ.

ഗര്‍ഭഛിദ്രം, വോട്ടിംഗ് റൈറ്റ്സ് തുടങ്ങിയ ദേശീയ വിഷയങ്ങളില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച ഗവര്‍ണ്ണര്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ നേതാവാണെന്ന് പ്രസിഡന്റ് ബരാക്ക് പറഞ്ഞു.

ചിക്കാഗൊയില്‍ ഒക്ടോബര്‍ 21 വെള്ളിയാഴ്ച സംഘടിപ്പിച്ച തിരഞ്ഞെടുപ്പു പ്രചരണ സമ്മേളനത്തിലാണ് ഒബാമ പ്രിറ്റിസ്‌ക്കര്‍ക്ക് തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ടെന്നും പറഞ്ഞു. നിങ്ങള്‍ എന്നെ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഗവര്‍ണ്ണറേയും വിശ്വസിക്കണമെന്നും അ്ദ്ദേഹം സമ്മേളനത്തില്‍ പങ്കെടുത്ത ആയിരങ്ങളോടു അഭ്യര്‍ത്ഥിച്ചപ്പോള്‍ ഹര്‍ഷാരവത്തോടെയാണ് അവര്‍ അതു സ്വീകരിച്ചത്. 2028 ലെ തിരഞ്ഞെടുപ്പിലും ഒബാമ പ്രിറ്റ്സ്‌ക്കരെ പിന്തുണച്ചിരുന്നു.

ഗവര്‍ണ്ണര്‍ നേരിടുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ശക്തനായ നേതാവ് സ്റ്റേറ്റ് സെനറ്റര്‍ ഡാരന്‍ ബെയ്ലിയാണ്. ബെയ്ലിയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലെത്തുന്ന ജനകൂട്ടം പ്രിറ്റ്സര്‍ക്ക് വലിയ ഭീഷിണിയാണ്.

പ്രസിഡന്റായിരിക്കുമ്പോള്‍ ഒബാമയുടെ പ്രത്യേക പരിഗണ ലഭിച്ചിരുന്ന സംസ്ഥാനമായിരുന്നു ചിക്കാഗൊ. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ലീഡ് ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും വര്‍ദ്ധിച്ചുവരികയാണ്. ഇത്തവണയും പ്രിറ്റ്സ്‌ക്കര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ രണ്ടു ഫുള്‍ടേം ഗവര്‍ണ്ണര്‍ പദവി ലഭിക്കുന്ന ഗവര്‍ണ്ണര്‍ എന്ന സ്ഥാനവും ലഭിക്കും.