എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളിക്കെതിരെ കോൺഗ്രസ് സ്വീകരിച്ച അച്ചടക്ക നടപടി സി പി എമ്മും പിന്തുടരുന്നതിനുള്ള ആർജവം കാണിക്കണം – ഒ ഐ സി സി യുഎസ്എ

Spread the love

ഹൂസ്റ്റൺ : എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ​യെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ​നി​ന്നും സ​സ്പെ​ൻ​ഡ് ചെയ്യുകയും കെ​പി​സി​സി അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് ആ​റു മാ​സ​ത്തേ​ക്കു സ​സ്പെ​ന്റ് ചെയുകയും ചെയ്ത കെ​പി​സി​സി യുടെ തീരുമാനം സ്വാഗതാർഹമാണെന്ന് ഒ ഐ സി സി (യു എസ് എ) നാഷണൽ കമ്മിറ്റി ചെയര്മാന് ജെയിംസ് കൂടൽ ,

പ്രസിഡന്റ് ബേബി മണക്കുന്നേൽ , ജനറൽ സെക്രട്ടറി ജീമോൻ റാന്നി ട്രഷറർ സന്തോഷ് അബ്രഹാം എന്നിവർ , കെ​പി​സി​സി പ്രസിഡന്റിനു അയച്ച സന്ദേശത്തിൽ ചൂണ്ടിക്കാട്ടി . യു​വ​തി​യെ പീ​ഡി​പ്പി​ച്ചു എ​ന്ന പരാതിയിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിനെത്തുടർന്നാണ് ഈ നടപടി.
എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം എൽ എ ക്കെതിരെ കോൺഗ്രസ് സ്വീകരിച്ച നടപടി മാതൃകയാക്കി, ലൈംഗീക ആരോപണത്തിന് വിധെയരായ സി പി എം മുൻ മന്ത്രിമാർക്കും നേതാക്കൾക്കുമെതിരെ സ്വീകരിക്കുന്നതിനുള്ള ആർജവം പാർട്ടി നേത്ര്വത്വം കാണിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

സ്ത്രീകൾക്കെതിരെ നടത്തുന്ന ഇത്തരം അതിക്രമങ്ങൾ ഒരുവിധത്തിലും അംഗീകരിക്കാനാവില്ലെന്നും , പാർട്ടിയിലെ എത്ര ഉന്നതനായാലും മുഖം നോക്കാതെ കർശന നടപടികൾ സ്വീകരിക്കണമെന്നും സന്ദേശത്തിൽ തുടർന്ന് പറയുന്നു

സ്ത്രീ​ക​ൾ​ക്കെ​തി​രേ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് ആ​രോ​പ​ണം ഉ​യ​രു​ക​യും ഒ​ളി​വി​ൽ പോ​കു​ക​യും ചെ​യ്ത എ​ൽ​ദോ​സി​നെ​തി​രേ പാ​ർ​ട്ടി​ത​ല അ​ച്ച​ട​ക്ക ന​ട​പ​ടി വേ​ണ​മെ​ന്ന് കെ​പി​സി​സി അ​ച്ച​ട​ക്ക സ​മി​തി അ​ധ്യ​ക്ഷ​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കി​തിനെ തുടർന്നാണ്
കെ​പി​സി​സി, ഡി​സി​സി എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് മാ​റ്റി​നി​ർ​ത്തുന്നതിനു തീരുമാനിച്ചത് .

പീ​ഡ​ന ആ​രോ​പ​ണ​ത്തി​ൽ എ​ൽ​ദോ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും ​. ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ എ​ൽ​ദോ​സ് വേ​ണ്ട​ത്ര ജാ​ഗ്ര​ത പു​ല​ർ​ത്തി​യി​ല്ലെ​ന്നും പാ​ർ​ട്ടി വി​ല​യി​രു​ത്തിയിരുന്നു .കെ​പി​സി​സി സ്വീകരിച്ച അച്ചടക്ക നടപടി പാർട്ടിയുടെ അന്തസ്സ് ഉയർത്തിപിടിക്കുന്നതിനു കഴിഞ്ഞതായും പ്രസ്താവനയിൽ പറയുന്നു

 

 

Author