ബ്ലോക്ക് ട്രൈബല്‍ ഹെല്‍ത്ത് നേഴ്‌സ്, കൗണ്‍സിലര്‍ അപേക്ഷ ക്ഷണിച്ചു

Spread the love

പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ജീവിനി ബ്ലോക്ക്തല പട്ടികവര്‍ഗ ആരോഗ്യ പരിപാടി, പൂടംകല്ല് താലൂക്ക് ആശുപത്രി, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം വെള്ളരിക്കുണ്ട് എന്നിവിടങ്ങളില്‍ ആത്മഹത്യ നിവാരണ കൗണ്‍സിലിംഗ്് ക്ലിനിക് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് ട്രൈബല്‍ ഹെല്‍ത്ത് നേഴ്‌സ്, കൗണ്‍സിലര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ബ്ലോക്ക് ട്രൈബല്‍ ഹെല്‍ത്ത് നേഴ്‌സിനു ബി.എസ്.സി/ജെ.എന്‍.എം നഴ്‌സിംഗ് പാസ്സായിട്ടുള്ള പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികളില്‍ നിന്നും, കൗണ്‍സിലര്‍ തസ്തികയിലേക്കു എം.എ/എം.എസ്.സി സൈക്കോളജി അല്ലെങ്കില്‍ എം.എസ്.ഡബ്ല്യു മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രി പാസ്സായിട്ടുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നുമാണ് അപേക്ഷ ക്ഷണിക്കുന്നത്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ രണ്ടിന്് രാവിലെ 10.30ന് പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍ 04672224190.

Author