മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ രണ്ടിന് തിരുവനന്തപുരത്ത് ഡി.ജി.പി. ഓഫീസിലേക്ക് മാർച്ച്

Spread the love

കൊച്ചി : സ്ത്രീപീഡകരായ സി.പി.എം. നേതാക്കളെ പോലീസ് സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ രണ്ടിന് വനിതകൾ തിരുവനന്തപുരത്ത് ഡി.ജി.പി. ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം.പി. അറിയിച്ചു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്ക്, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ പീഡന വകുപ്പ് പ്രകാരം കേസ് എടുക്കാതെ സർക്കാരും ഡി.ജി.പി. യും കേരള വനിതാ കമ്മീഷനും സംരക്ഷിക്കുകയാണ്. ഇവർക്കെതിരെ എഫ്.ഐ.ആർ. ഇട്ട് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി ഒരാഴ്ച പിന്നിട്ടിട്ടും യാതൊന്നും ചെയ്തില്ലെന്ന് ജെബി മേത്തർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
രണ്ടാം തീയതി രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം കെ.പി.സി.സി. ഓഫീസിൽ നിന്നാരംഭിക്കുന്ന മാർച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

 

 

 

Author