പ്രൊഫ.ടി.ജെ.ചന്ദ്രചൂഢന്റെ നിര്യാണത്തില്‍ കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു

ആര്‍എസ്പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ.ടി.ജെ.ചന്ദ്രചൂഢന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു.

നിലപാടുകള്‍ കൊണ്ട് എന്നും വ്യത്യസ്തത പുലര്‍ത്തിയ നേതാവാണ് ചന്ദ്രചൂഢന്‍.പ്രതിസന്ധിഘട്ടത്തില്‍ ആര്‍എസ്പിയെ കൃത്യമായ ദിശാബോധത്തോടെ നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.അദ്ദേഹത്തിന്റെ വിയോഗം ആര്‍എസ്പി എന്ന പ്രസ്ഥാനത്തിനും കേരളീയ സമൂഹത്തിനും വലിയ നഷ്ടമാണെന്നും അനുശോചന സന്ദേശത്തില്‍ കെ.സി.വേണുഗോപാല്‍ പറഞ്ഞു.

 

Leave Comment