പിറന്നത് പുതുചരിത്രം, ലഹരി വിരുദ്ധ ശൃംഖലയിൽ പങ്കാളികളായവർക്ക് അഭിവാദ്യങ്ങൾ: മന്ത്രി എം ബി രാജേഷ്

Spread the love

മയക്കുമരുന്നിനെതിരെജനകീയ പ്രതിരോധമുയർത്തി ലഹരി വിരുദ്ധ ശൃംഖലയിൽ പങ്കാളികളായ മുഴുവനാളുകളെയും തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിവാദ്യം ചെയ്തു. പ്രാഥമിക കണക്കുകളനുസരിച്ച് തന്നെ ഒരു കോടിയിലധികം പേർ ശൃംഖലയുടെ ഭാഗമായി. കേരളത്തിലെ എല്ലാ വാർഡിലും വിദ്യാലയങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും പരിപാടി സംഘടിപ്പിച്ചു. മയക്കുമരുന്നിനെതിരെ ഇത്രയുമാളുകൾ പങ്കെടുത്ത പരിപാടി ലോകത്ത് മറ്റെങ്ങും നടന്നിട്ടില്ല. സർക്കാരും വിദ്യാർഥികളും പൊതുജനങ്ങളും മയക്കുമരുന്നിനെതിരെ കൈകോർത്തുള്ള വിപുലമായ പ്രചാരണ പരിപാടികളാണ് ഒരു മാസക്കാലമായി സംസ്ഥാനത്ത് നടന്നത്. ഈ കൂട്ടായ്മയിലൂടെ ലോകത്തിന് പുത്തൻ മാതൃകയാണ് കേരളം സമ്മാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പരിപാടിക്ക് നേതൃത്വം നൽകിയ എക്‌സൈസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ജീവനക്കാരെയും, വിദ്യാർഥികളെയും, അധ്യാപകരെയും, ജനപ്രതിനിധികളെയും, വ്യാപാരികളെയും, വിവിധ സംഘടനാ നേതാക്കളെയും മന്ത്രി അഭിനന്ദിച്ചു.

Author