മേരിലാന്റില്‍ കാമുകി ഉള്‍പ്പടെ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി

മേരിലാന്‍ഡ്: ലാപ്ലാറ്റാ റസിഡന്‍ഷ്യല്‍ ഹോമില്‍ വെള്ളിയാഴ്ച (നവംബര്‍ 4) രാത്രി അഞ്ചുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമയാണ് അഞ്ചുപേരുടേയും മൃതദേഹം വീടിനു മുന്നില്‍ കണ്ടെത്തിയതായി പോലീസിനെ അറിയിച്ചത്.

സാറാ മാന്‍ (21), ഇവരുടെ സഹോദരന്‍ കെയ്മാന്‍ (18), മാതാവ് സോമാലി മാന്‍ (40), യവോന്‍ വാട്‌സണ്‍ (23) എന്നിവരെയാണ് സാറായുടെ മുന്‍ കാമുകന്‍ ആന്‍ഡ്ര സാലിസ് (28) വീട്ടില്‍ അതിക്രമിച്ച് കയറി വെടിവച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് കാമുകന്‍ ആന്‍ഡ്രയും വെടിയുതിര്‍ത്ത് ജീവനൊടുക്കുകയായിരുന്നുവെന്ന് ചാള്‍സ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. മരിച്ചവരുടെ ശരീരത്തില്‍ നിരവധി പരിക്കുകളും ഉണ്ടായിരുന്നതായും ഓഫീസ് അറിയിച്ചു.

ഈ വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികളെ ആദ്യം കണ്ടെത്താനായില്ലെങ്കിലും പിന്നീട് ഇവരെ വിവിധ സ്ഥലങ്ങളില്‍ സുരക്ഷിതരായി കണ്ടെത്തി.

കൊലപാതകത്തിലേക്ക് കാമുകനെ എത്തിക്കാനുണ്ടായ കാരണം എന്തെല്ലാമാണെന്ന് കണ്ടെത്തുന്നതിനായി കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും പോലീസ് ചോദ്യംചെയ്തുവരുന്നു. ബാള്‍ട്ടിമോര്‍ ചീഫ് മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസും ഓട്ടോപ്‌സി നടത്തി മരണകാരണം കണ്ടെത്തുമെന്നും ഷെരീഫ് ഓഫീസ് അറിയിച്ചു.യിരുന്നു.

Leave Comment