പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റു തുലയ്ക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നവ ഉദാരവൽക്കരണ നയങ്ങൾക്ക് ബദലായി അവയെ സംരക്ഷിക്കുകയും – മുഖ്യമന്ത്രി പിണറായി വിജയൻ

ലാഭത്തിലേയ്ക്കു നയിക്കുകയും ചെയ്യുമെന്ന ഉറപ്പാണ്
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ജനങ്ങൾക്ക് നൽകിയിരുന്നത്. ആ വാഗ്ദാനം ഏറ്റവും മികച്ച രീതിയിൽ പാലിച്ചു കൊണ്ടു സർക്കാർ മുന്നോട്ടു പോവുകയാണ്.

അതിൻ്റെ ഫലമായി കഴിഞ്ഞ സാമ്പത്തിക വർഷം, കേരളത്തിലെ വ്യവസായ വകുപ്പിന് കീഴിലുള്ള 26 പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തന ലാഭത്തിലായി. 17.80% വർദ്ധനവോടെ 3892.13 കോടി രൂപയുടെ വിറ്റുവരവാണുണ്ടായത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം പ്രവർത്തന ലാഭം 386.05 കോടി രൂപയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ദൃഢനിശ്ചയമാണ് ഈ നേട്ടത്തിൽ പ്രതിഫലിക്കുന്നത്. കൂടുതൽ മികവിലേയ്ക്ക് നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളെ ഉയർത്തുന്നതിനായി നമുക്കൊരുമിച്ചു മുന്നോട്ടു പോകാം.

Leave Comment