ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 501 രൂപ കോടി അറ്റാദായം

Spread the love

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം സെപ്തംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 501 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ പാദ ലാഭത്തില്‍ 33.24 ശതമാനമാണ് ഇത്തവണ വര്‍ധന രേഖപ്പെടുത്തിയത്. 1135 കോടി രൂപയായിരുന്ന പ്രവര്‍ത്തന ലാഭം ഇത്തവണ 25.02 ശതമാനം വര്‍ധിച്ച് 1419 കോടി രൂപയിലെത്തി. മൊത്തം ബിസിനസ് 4,34,441 കോടിയിലും മൊത്തം നിക്ഷേപങ്ങള്‍ 2,61,728 കോടി രൂപയിലുമെത്തി. 1,72,713 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. പലിശ വരുമാനം 4717.61 കോടി രൂപയും പലിശ ഇതര വരുമാനം 1134.84 കോടി രൂപയിലുമെത്തി.

അറ്റനിഷ്‌ക്രിയ ആസ്തി 2.56 ശതമാനമാണ്. മൊത്ത നിഷ്‌ക്രിയ ആസ്തിയില്‍ ഈ പാദത്തില്‍ 43 കോടി രൂപ കുറക്കാന്‍ കഴിഞ്ഞു. മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 10.66 ശതമാനത്തില്‍ നിന്ന് 8.53 ശമതാനമായി മെച്ചപ്പെടുത്തുകയും ചെയ്തു. 90.94 ശമതാനമാണ് നീക്കിയിരുപ്പ് അനുപാതം.

Report : Asha Mahadevan

Author