മേയറുടെ രാജിക്കായി പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് കെ.സുധാകരന്‍

Spread the love

യുവാക്കളെ വഞ്ചിച്ച് താത്കാലിക നിയമനത്തിന് പാര്‍ട്ടി പട്ടിക ചോദിച്ച തിരുവനന്തപുരം മേയറുടെ രാജിക്കായി പ്രക്ഷോഭം കോണ്‍ഗ്രസ് ശക്തിപ്പെടുത്തും.താന്‍ പറഞ്ഞ വസ്തുതയെ വളച്ചൊടിച്ച് സിപിഎമ്മിന് അനുകൂലമായി വാര്‍ത്ത നല്‍കുന്നത് ഉചിതമല്ല. സികെ ശ്രീധരന്‍ പാര്‍ട്ടി വിടുന്നതിനെ കുറിച്ച് അറിയില്ല.

അദ്ദേഹത്തിന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് കേള്‍ക്കാന്‍ നേതൃത്വം തയ്യാറാണ്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അദ്ദേഹം കോണ്‍ഗ്രസിന്റെ അഭിവാജ്യ ഘടകമാണ്. ആര്‍ക്കും അദ്ദേഹത്തോട് അഭിപ്രായ വ്യത്യാസമില്ല. പൊതുജീവിതം മുഴുവന്‍ സിപിഎമ്മിനെതിരായ പോരാട്ടം നടത്തിയ കോണ്‍ഗ്രസ് നേതാവാണ് ശ്രീധരന്‍. മനസാക്ഷി ഉണ്ടെങ്കില്‍ അദ്ദേഹം കോണ്‍ഗ്രസ് വിടില്ലെന്നാണ് വിശ്വാസം. തലശ്ശേരിയില്‍ കാറില്‍ ചാരിനിന്നതിന്റെ പേരില്‍ പിഞ്ചുകുഞ്ഞിനെ ചവിട്ടിയ സംഭവത്തില്‍ പോലീസിന്റെ വീഴ്ചയില്‍ നടപടി എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Author