സംസ്ഥാന ഗവര്‍ണ്ണര്‍മാരില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷീക വരുമാനം ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ക്ക്, കുറവ് മയിന്‍ ഗവര്‍ണ്ണര്‍ക്ക്

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന ഗവര്‍ണ്ണര്‍മാരില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത് ന്യൂയോര്‍ക്കിലെ ഗവര്‍ണ്ണര്‍ കാത്തി ഹോച്ചലാണ്. വാര്‍ഷീക ശമ്പളമായി 225000 ഡോളറാണ് ആഗസ്റ്റ് 2021 മുതല്‍ 2023 വരെ ഗവര്‍ണ്ണര്‍ക്ക് ലഭിച്ചത്.

സംസ്ഥാന ഗവര്‍ണ്ണര്‍മാരില്‍ ഏറ്റവും കുറവു വരുമാനം മയിന്‍ ഗവര്‍ണ്ണര്‍ക്കാണ്.(70,000). കാലിഫോര്‍ണിയ ഗവര്‍ണ്ണര്‍ രണ്ടാം സ്ഥാനത്തു(209747), മൂന്നാം സ്ഥാനം പെന്‍സില്‍വാനിയ(201729). ടെക്‌സസിലെ ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ടിന് ലഭിക്കുന്ന വാര്‍ഷീക വരുമാനം(153750).

ഗവര്‍ണ്ണര്‍മാരുടെ വാര്‍ഷീക വരുമാനത്തെകുറിച്ചു കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ഗവണ്‍മെന്റ് പ്രസിദ്ധീകരിച്ച ബുക്ക് ഓഫ് സ്റ്റേറ്റ്‌സി(2021)ലാണ് വിവരങ്ങള്‍ ലഭിക്കുന്നത്. ഇല്ലിനോയ് സംസ്ഥാനത്തെ ഗവര്‍ണ്ണര്‍ വാര്‍ഷീക വരുമാനത്തില്‍ എട്ടാം സ്ഥാനത്താണ്(181670).

48, 49 സ്ഥാനത്തെ സംസ്ഥാനങ്ങളായ അരിസോണ കൊളറാഡോ എന്നിവയിലെ ഗവര്‍ണ്ണര്‍മാര്‍ക്ക് യഥാക്രമം 95000, 92700 ഡോളറും വാര്‍ഷീക ശമ്പളമായി ലഭിക്കുന്നു. ഗവര്‍ണ്ണര്‍മാരുടെ ശമ്പളം മാത്രമാണ് മുകളില്‍ സൂചിപ്പിച്ചത്. ഇന്‍ഷ്വറന്‍സ്, മറ്റു ആനുകൂല്യങ്ങള്‍ ഇതിനു പുറമെയാണ്.

Leave Comment