നെഹ്റു ജയന്തി ആഘോഷം 14ന്

ആധുനിക ഇന്ത്യയുടെ ശില്പിയും പ്രഥമ പ്രധാനമന്ത്രിയും ആയിരുന്ന ജവഹർലാൽ നെഹ്റുവിന്‍റെ 133-ാംജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് നവംബര്‍14ന് രാവിലെ 10ന് കെപിസിസി ആസ്ഥാനത്ത് അദ്ദേഹത്തിന്‍റെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ജിഎസ് ബാബു അറിയിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്‍റണി, മുന്‍ കെപിസിസി പ്രസിഡന്‍റ്‍ തെന്നല ബാലകൃഷ്ണപിള്ള,കെപിസിസി,ഡിസിസി ഭാരവാഹികള്‍,മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍,ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave Comment