അറ്റ്ലാന്റയിലെ ക്നാനായ സമുദായത്തിന് ഡൊമിനിക് ചാക്കോനാലിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതല ഏറ്റു – തോമസ് കല്ലടാന്തിയിൽ (PRO)

Spread the love

സഭയും സമുധായാവും കൈകോർത്തു, പള്ളിയും സംഘടനയും ഒറ്റകെട്ടായി, സഹകരിച്ചു പോകുന്നതിൽ അഭിമാനക്കൊള്ളുന്ന അറ്റ്ലാന്റയിലെ ക്നാനായക്കാരുടെ സംഘടനയായ കെ സി എ ജി യുടെ അമരത്തിലേക്കു 12 അംഗഎക്സിക്യൂട്ടീവ് കമ്മിറ്റി സത്യ പ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റുവാങ്ങി.

Picture3

നവംബർ 26 ന്, ഹോളി ഫാമിലി ക്നാനായ പള്ളിയിൽ, താങ്ക്സ്ഗിവിങ് കുർബാനക്ക് ശേഷം, വികാരി ബിനോയ് നാരമംഗലത് അച്ഛന്റെ സാന്നിത്യത്തിൽ നടന്ന സാധ്യപ്രതിജ്ഞാച്ചടങ്ങിൽ, മുൻ പ്രസിഡന്റ് ജാക്സൺ കുടിലിൽ അധ്യഷൻ വഹിക്കുകയും, ലൈസൻ ബോർഡ് ചെയർ മീന സജു വട്ടകുന്നത് സാധ്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയുതു.

Picture

സ്‌ഥാനം ഏറ്റ പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ, തന്നോട് ഒത്തു ഒരു ടീമായി പ്രവർത്തിക്കാൻ മുന്നോട്ടു വന്ന ടോമി വാലിച്ചിറ (വൈസ് പ്രസിഡന്റ്), ബിജു വെള്ളാപ്പള്ളികുഴിയിൽ (സെക്രട്ടറി), പൗർണമി വെങ്ങാലിൽ (ജോയിന്റ് സെക്രട്ടറി), ബിജു അയ്യംകുഴക്കൽ ( ട്രെഷർ), ദീപക് മുണ്ടുപാലത്തിങ്ങൽ, ശാന്തമ്മ പുല്ലഴിയിൽ, തോമസ് വെള്ളാപ്പള്ളി എന്നീ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സനെയും, സാബു ചെമ്മലകുഴി, ഷിബു കാരിക്കൽ, ലിസി കാപറമ്പിൽ, ജെയിൻ കൊട്ടിയാനിക്കൽ എന്നീ കെസിസിനെ നാഷണൽ കൌൺസിൽ മെമ്പേഴ്സ്നെ അഭിനന്ദിക്കുകയും, വരുംകാലങ്ങളിൽ അറ്റ്ലാന്റയിലെ ക്നാനായ സമുദായത്തിന്റെ പുരോഗമനത്തിന് ഒട്ടുമായ്ക്കായി പ്രവർത്തിക്കുമെന്നും അംഗങ്ങളോട് വാക്താനാം ചെയ്‌തു.

ജോയിച്ചൻപുതുക്കുളം

Author