നിസ്സാന്‍ ഗ്ലോബല്‍ പ്രീമിയം എസ്യുവികളായ എക്‌സ്-ട്രെയില്‍, കാഷ്‌കായ്, ജൂക്ക് പ്രദര്‍ശിപ്പിച്ചു

Spread the love

കൊച്ചി : നിസാന്റെ ഗ്ലോബല്‍ പ്രീമിയം എസ് യുവികളായ എക്‌സ്-ട്രെയില്‍, കാഷ്‌കായ്, ജൂക്ക എന്നിവ ഡല്‍ഹിയിലെ മൂവ് ബിയോണ്ട് ഗോള്‍ഫ് ടൂര്‍ണമെന്റിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചു. ചടങ്ങില്‍ ബോക്‌സിങ് താരം മേരി കോം മുഖ്യാതിഥി ആയിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഈ മൂന്ന് വാഹനങ്ങളും നിസാന്‍ അവതരിപ്പിച്ചത്.

മൂവ് ബിയോണ്ട് ഗോള്‍ഫ് ടൂര്‍ണമെന്റ് രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ സംഘടിപ്പിക്കും. ടൂര്‍ണമെന്റിലെ ഹോള്‍ ഇന്‍ വണ്‍ വിജയിക്ക് നിസാന്‍ മാഗ് നൈറ്റ് സമ്മാനമായി നല്‍കും. വിവിധ നഗരങ്ങളിലായി നടക്കുന്ന മൂവ് ബിയോണ്ട് ദ ഗോള്‍ഫ് ടൂര്‍ണമെന്റ് വൈവിധ്യമാര്‍ന്ന ഉപഭോക്തൃ ഗ്രൂപ്പുകളുമായും മീഡിയ പാര്‍ട്ണര്‍മാരുമായും സംവദിക്കാന്‍ അവസരം നല്‍കുമെന്ന് നിസാന്‍ മോട്ടോര്‍സ് ഇന്ത്യ എംഡി രാകേഷ് ശ്രീവാസ്തവ പറഞ്ഞു. മൂന്ന് വാഹനങ്ങളും ഇന്ത്യന്‍ റോഡുകളില്‍ ടെസ്റ്റ് നടത്തി വരികയാണെന്ന് അദ്ദേഹം അറിയിച്ചു.

Report : ATHIRA

Author