ജോര്‍ജ് കോര്‍ എപ്പിസ്‌കോപ്പ ചാലപ്പുറത്ത് (88) അന്തരിച്ചു

കടുത്തുരുത്തി: യാക്കോബായ സുറിയാനി സഭയുടെ മുതിര്‍ന്ന വൈദിക ശ്രേഷ്ഠന്‍ കാരിക്കോട് ജോര്‍ജ് കോര്‍ എപ്പിസ്‌കോപ്പ ചാലപ്പുറത്ത് (88) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 9.30ന് ഭവനത്തില്‍ ആരംഭിക്കും. തുടര്‍ന്നു 11.30ന് കാരിക്കോട് വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയില്‍ മൃതദേഹം സംസ്‌കരി ക്കും. യാക്കോബായ സുറിയാനി സഭയുടെ മുതിര്‍ന്ന വൈദീകനും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ ദീര്‍ഘകാല സെക്രട്ടറിയുമായിരുന്നു.1983-ല്‍ കാരിക്കോട് റവ. ഫാ. ഗീവര്‍ഗീസ് മെമ്മോറിയല്‍ എന്നപേരില്‍ സ്വന്തമായി ഹൈസ്‌കൂള്‍ ആരംഭിച്ചു. 1984-ല്‍ ഇവിടെ പ്രധാനാധ്യാപകനായെത്തി. മികച്ച അധ്യപകനുള്ള ദേശീയ അവാര്‍ഡ് രാഷ്ടപതിയായിരുന്ന ഗ്യാനി സെയില്‍സിംഗില്‍ നിന്നു ഏറ്റുവാങ്ങി.

ഭാര്യ: അന്നമ്മ (റിട്ട. പ്രധാനാധ്യാപിക, ഗവ. എല്‍പി സ്‌കൂള്‍, വെള്ളൂര്‍)പിറവം പാലച്ചുവട് നാരേകാട്ട് കുടുംബാംഗം. മക്കള്‍: സാജി ഐപ്പ് (റിട്ട. പ്രിന്‍സിപ്പല്‍, കാരിക്കോട് റവ. ഫാ.ഗീവര്‍ഗീസ് മെമ്മോറിയല്‍ വിഎച്ച്എസ് സ്‌കൂള്‍), മേരി (റിട്ട. സ്‌കൂള്‍ ഉദ്യോഗസ്ഥ), ഫാ. ജെയിംസ് സി. ജോര്‍ജ് (വികാരി, സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് യാക്കോബായ സുറിയാനി പള്ളി, പെരുവ). മരുമക്കള്‍: ഐപ്പ് കെ.ഈശോ, പരേതനായ ഐബിന്‍ ജോണ്‍, സോണിയ.

ജോയിച്ചൻപുതുക്കുളം

Leave Comment