ഫിഷറീസ് ഓഫീസർ, അസിസ്റ്റന്റ് തസ്തിക ഒഴിവ്

Spread the love

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഫിഷറീസ് ഓഫീസർ തസ്തികകളിലും തൃശ്ശൂർ ജില്ലയിൽ അസിസ്റ്റന്റ് തസ്തികകളിലും സംസ്ഥാന സർക്കാർ/അർദ്ധസർക്കാർ വകുപ്പിൽ ക്‌ളാർക്ക് തസ്തികയിലോ, സമാന തസ്തികകളിലോ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്ന് വകുപ്പ് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

എതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം ഉണ്ടായിരിക്കണം. 01.04.2013ന് ശേഷം സർവ്വീസിൽ പ്രവേശിച്ചവർക്ക് മുൻഗണന. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.

ജീവനക്കാർ ബയോഡേറ്റ, 144 കെ.എസ്.ആർ പാർട്ട് 1 സ്റ്റേറ്റ്മെന്റ്, സമ്മതപത്രം, മേലധികാരി സാക്ഷ്യപ്പെടുത്തി നൽകിയ എൻ.ഒ.സി എന്നിവ സഹിതം മൂന്നു സെറ്റ് അപേക്ഷ കമ്മീഷണർ, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, പൂങ്കുന്നം – 680002 എന്ന വിലാസത്തിൽ ഡിസംബർ 31നകം നൽകണം.

Author