ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രത്യേക ചുമതല മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ക്ക്

തിരുവനന്തപുരം: ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ക്ക് പ്രത്യേക ചുമതല നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജിനെ പറ്റിയുള്ള പരാതികളെ തുടര്‍ന്ന് അന്വേഷണം നടന്നു വരികയാണ്. ഇതുകൂടാതെയാണ് ഏകോപന പ്രവര്‍ത്തനങ്ങള്‍ക്കായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ക്ക് ചുമതല നല്‍കിയത്.

Leave Comment