ഇന്ത്യന്‍ വംശജയായ ബിസിനസുകാരി യുഎസില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യന്‍ വംശജയായ ബിസിനസ് സംരംഭകയ്ക്ക് തീപിടിത്തത്തില്‍ ദാരുണാന്ത്യം. ന്യൂയോര്‍ക്കിലെ ലോങ് ഐലന്‍ഡില്‍ ഡിക്‌സ് ഹില്‍സ് കോട്ടേജില്‍ ഉണ്ടായ തീപിടിത്തത്തിലാണ് താനിയ ബത്തിജ (32) എന്ന യുവതി മരിച്ചത്. ഈ മാസം 14ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.

ഉടന്‍ തന്നെ പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചെങ്കിലും താനിയയെ രക്ഷിക്കാനായില്ല. തീപിടത്തില്‍ ദുരൂഹതയില്ലെന്ന് സഫോക്ക് കൗണ്ടി പൊലീസ് അറിയിച്ചു. താനിയയുടെ വളര്‍ത്തുനായയും പൊള്ളലേറ്റു ചത്തു. താനിയയുടെ സംസ്‌കാരം ഇന്നു നടത്തി.

കാള്‍സ് സ്ട്രെയിറ്റ് പാത്തില്‍ മാതാപിതാക്കള്‍ താമസിച്ചിരുന്ന വീടിനു പിന്നിലെ കോട്ടേജിലാണ് താനിയ താമസിച്ചിരുന്നു. താനിയയുടെ പിതാവ് ഗോവിന്ദ് ബത്തിജ 14നു പുലര്‍ച്ചെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് മകളുടെ കോട്ടേജില്‍നിന്നു തീ ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ ഭാര്യയെ വിളിച്ചുണര്‍ത്തുകയും അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നു.

അക്കൗണ്ടിങ്ങിലും ഫിനാന്‍സിലും എംബിഎ പൂര്‍ത്തിയക്കിയ താനിയ. അടുത്തിടെ ബെല്‍പോര്‍ട്ടില്‍ ഡോനട്ട്‌സ് ഔട്ട്‌ലറ്റ് തുറന്നിരുന്നു, ബ്ലൂ പോയിന്റില്‍ മറ്റൊരു ഔട്ട്‌ലറ്റും സ്വന്തമായുണ്ട്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും താനിയ സജീവമായി പങ്കെടുത്തിരുന്നു

Leave Comment