ന്യുയോര്‍ക്കില്‍ 6 മാസം മുതല്‍ പ്രായമുള്ള എല്ലാവരും ഫ്‌ളൂ വാക്‌സീന്‍ സ്വീകരിക്കണം

ന്യുയോര്‍ക്ക് : ആറു മാസം മുതല്‍ പ്രായമുള്ള ന്യുയോര്‍ക്കിലെ എല്ലാ ജനങ്ങളും നിര്‍ബന്ധമായും ഫ്‌ളൂ വാക്‌സീന്‍ സ്വീകരിക്കണമെന്ന് ന്യുയോര്‍ക്ക് ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഡിസംബര്‍ 10ന് അവസാനിച്ച ആഴ്ചയേക്കാള്‍ 19 ശതമാനമാണ് ഫ്‌ലൂ വര്‍ധിച്ചിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും ആറു ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളും വര്‍ധിച്ചിരിക്കുന്നു. നാലു കുട്ടികളുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഞ്ഞ് കാലം ആരംഭിച്ചതോടെ ന്യുയോര്‍ക്കില്‍ ഫ്‌ലൂ, കോവിഡ് 19 കേസുകള്‍ വ്യാപകമായിരിക്കുന്നു. ഇതിനെ പ്രതിരോധിക്കുന്നതിന് ഏറ്റവും അനുയോജ്യമായത് ഫ്‌ലൂ വാക്‌സിന്‍ തന്നെയാണ്.

ഫ്‌ളൂ സീസണ്‍ ആരംഭിച്ചതോടെ ന്യുയോര്‍ക്കിലെ 62 കൗണ്ടികളില്‍ 166273 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ ഇതുവരെ 9,300 മരണങ്ങളാണ് ഫ്‌ലൂ വിനെ തുടര്‍ന്ന് ഉണ്ടായതെന്ന് സിഡിസിയും വ്യക്തമാക്കി.

Leave Comment