യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അനുശോചിച്ചു

കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്റെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അനുശോചിച്ചു. താന്‍ കെഎസ് യു സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്താണ് അദ്ദേഹം കെഎസ് യു ജില്ലാ പ്രസിഡന്റായത്. കാലാലയ കാലഘട്ടം മുതല്‍ തുടങ്ങിയ ഊഷ്മളമായ സുഹൃത്ത് ബന്ധം അവസാനകാലംവരെ കാത്തുസൂക്ഷിക്കാന്‍ ഞങ്ങള്‍ക്ക് ഇരുവര്‍ക്കുമായി. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം ട്രേഡ് യൂണിയന്‍ രംഗത്തും സജീവ പ്രവര്‍ത്തനം കാഴ്ചവെച്ചു. പത്രപ്രവര്‍ത്തകനായും അഭിഭാഷകനായും സേവനമനുഷ്ഠിച്ചു. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ ആത്മാര്‍ത്ഥയോടെ നിര്‍വഹിച്ചിരുന്ന അദ്ദേഹം കോണ്‍ഗ്രസ് പാരമ്പര്യത്തിലാണ് ജനിച്ചതും വളര്‍ന്നതും. മുന്‍ കെപിസിസി അധ്യക്ഷന്‍ വരദരാജന്‍ നായരുടെ മകനായ അദ്ദേഹം സ്ഥാനമാനങ്ങള്‍ക്കായി ആരേയും സമീപിച്ചിരുന്നില്ല. പ്രതാപചന്ദ്രന് വൈകികിട്ടിയ അംഗീകാരമായിരുന്നു കെപിസിസി ട്രഷറര്‍ പദവി. തന്റെതായ പ്രവര്‍ത്തന ശൈലികൊണ്ട് പൊതുരംഗത്ത് കര്‍മ്മനിരതനായ വ്യക്തിത്വമായിരുന്നു അദ്ദേഹം. പ്രതാപചന്ദ്രന്റെ പെട്ടന്നുള്ള നിര്യാണം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്നും ഹസ്സന്‍ പറഞ്ഞു.

——

Leave Comment